വിശ്വാസജീവിതം നയിക്കാന്‍ പരിശുദ്ധ മറിയം സഹായിക്കുന്നതിങ്ങനെ

ജീവിതത്തിലെ പ്രത്യേക ആവശ്യങ്ങളിലും അവസരങ്ങളിലും പരിശുദ്ധ മറിയം സഹായവുമായി എത്തുന്ന അനുഭവം എല്ലാവര്‍ക്കും ജീവിതത്തില്‍ ഉണ്ടായിരിക്കും. ഉദാഹരണത്തിന് വിശ്വാസത്തില്‍ തളര്‍ച്ച ഉണ്ടാവുമ്പോള്‍ അല്ലെങ്കില്‍ നമ്മുടെ അടുപ്പക്കാരായ ആരെയെങ്കിലും വിശ്വാസത്തിലേയ്ക്ക് എത്തിക്കണമെന്നുണ്ടെങ്കില്‍ പരിശുദ്ധ മറിയത്തിന്റെ സഹായമാണ് നാം ആദ്യം തേടുക. അല്ലെങ്കില്‍ തേടേണ്ടത്.

വി. ജോസ്മരിയ എസ്‌ക്രിവ പറയുന്നതിങ്ങനെ…

വിശ്വാസം ക്ഷയിക്കുന്ന അവസരത്തില്‍ പരിശുദ്ധ മറിയത്തെയാണ് ആശ്രയിക്കേണ്ടത്. കാനായിലെ കല്യാണവേളയില്‍ പരിശുദ്ധ മറിയത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം ഈശോ അത്ഭുതം പ്രവര്‍ത്തിച്ചപ്പോഴാണ് ശിഷ്യന്മാര്‍ യേശുവില്‍ കൂടുതല്‍ വിശ്വസിച്ചത്. നമ്മുടെ ആവശ്യങ്ങളുമായി പരിശുദ്ധ മറിയത്തെ സമീപിച്ചാല്‍ അമ്മ നമ്മുടെ ആവശ്യങ്ങളുമായി ഈശോയെ സമീപിക്കും. അതുവഴിയായി ഈശോ അത്ഭുതങ്ങളിലൂടെ നമ്മിലേയ്ക്ക് വിശ്വാസം നിറയ്ക്കുകയും ചെയ്യും. അതുവഴിയായി നമുക്ക് ഏറ്റുപറയാനും സാധിക്കും ‘സത്യമായും നീ ദൈവപുത്രനാണ്’ എന്ന്.

ഈശോയുടെ ആദ്യ അനുഗാമികള്‍ തന്നെ അവിടുന്നില്‍ വിശ്വസിച്ചത് പരിശുദ്ധ മറിയം പ്രവര്‍ത്തിച്ച അത്ഭുതം വഴിയാണ്. അതുകൊണ്ടു തന്നെ മലയെ മാറ്റാന്‍ തക്ക വിശ്വാസം ഇല്ലെന്നു തോന്നുന്ന അവസരങ്ങളില്‍ പരിശുദ്ധ മറിയത്തെ വിളിച്ചപേക്ഷിക്കാം. ജപമാലയാണ് അതിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.