കത്തോലിക്കാ സന്യാസിനികളെ പ്രതി ദുഃഖിക്കുന്നവർ അറിയാൻ: വൈറലാകുന്ന കുറിപ്പ്

കത്തോലിക്ക സന്യാസിനികൾ നിരാശരും ദു:ഖിതരുമാണത്രെ! ഞങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലത്രെ! ഈ അപവാദങ്ങൾ പ്രചരിപ്പിക്കുന്ന ചില മുസ്ലിം സഹോദരങ്ങളോട് സഹതാപം തോന്നുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾ ചില സത്യങ്ങൾ പറയാം; നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും.

ഇസ്ലാം മതം ഉണ്ടാകുന്നതിന് 6 നൂറ്റാണ്ടുകൾക്കു മുമ്പ് ക്രൈസ്തവ സന്യാസം ഈ ഭൂമിയിൽ പൊട്ടിമുളയ്ക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപന്തലിക്കുകയും ചെയ്തിരുന്നു. ഖുർ ആനിൽ സൂറ 5 [82] -ൽ മുഹമ്മദ് നബി പറഞ്ഞിരിക്കുന്ന ഭാഗം എടുത്ത് മനസ്സിരുത്തി ഒന്ന് വായിച്ചാൽ അതിന് തെളിവും കിട്ടും.

നിത്യബ്രഹ്മചാരിയും ദരിദ്രനും മരണത്തോളം അനുസരണമുള്ളവനുമായ ക്രിസ്തുവിനെയും അവന്റെ ദർശനങ്ങളെയുമാണ് ക്രൈസ്തവ സന്യാസിനികൾ നൂറ്റാണ്ടുകളായി അനുകരിക്കുന്നത്. ക്രൈസ്തവ സന്യാസജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ബ്രഹ്മചര്യമാണ്. അത് ദൈവത്തിൽ നിന്നു ലഭിക്കുന്ന വിലയേറിയ ഒരു ദാനം എന്നുതന്നെ ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. കാരണം, മാനുഷികമായ മേന്മ കൊണ്ടു മാത്രം ഒരു വ്യക്തിക്കും ബ്രഹ്മചാരിയായി ജീവിക്കാൻ കഴിയില്ല. അതിന് സർവ്വശക്തനായ ദൈവത്തിന്റെ കൈയ്യൊപ്പ് കൂടി ഉണ്ടാവണം.

സമൂഹമാധ്യമങ്ങളിൽ കൂടി ക്രൈസ്തവ സന്യസ്തരെ അവഹേളിക്കുന്ന മുസ്ലീം സഹോദരങ്ങളേ, കിഴക്കും പടിഞ്ഞാറും പോലെ നാം രണ്ടു കൂട്ടരുടെയും ദർശനങ്ങൾ വളരെ വ്യത്യസ്തങ്ങളാണ്. നിങ്ങൾ നിങ്ങളുടെ നേതാവിനെ അനുകരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ നാഥനും രക്ഷകനുമായ ക്രിസ്തുവിനെ അനുകരിക്കുന്നു. നിങ്ങൾ ഈ ലോകത്തിൽ ശാരീരികസുഖത്തിനു പ്രാധാന്യം നൽകുമ്പോൾ ഞങ്ങൾ ബ്രഹ്മത്തിൽ ചരിച്ച് ആത്മാവിന്റെ രക്ഷയ്ക്ക് പ്രാധാന്യം നൽകുന്നു. കണ്ണിലൊരു തടിക്കഷണം വച്ച് ഞാൻ നിന്റെ കണ്ണിലെ കരട് എടുത്തുകളയാം എന്ന് പറയുന്നതുപോലെയാണ് ഇപ്പോൾ നിങ്ങൾ ഞങ്ങളോട് ചെയ്യുന്നത്. ആദ്യം നിങ്ങൾ നിങ്ങളുടെ അകത്തളങ്ങളിൽ ആരെങ്കിലും അടിമത്വം അനുഭവിക്കുന്നുണ്ടോ എന്ന് നോക്കി അത് പരിഹരിക്കാൻ പരിശ്രമിക്കൂ. എന്നിട്ട് മതി ക്രൈസ്തവ സന്യാസിനികളെ കുറിച്ചും അവരുടെ ജീവിതചര്യകളെ കുറിച്ചുമുള്ള ആകുലത.

ജീവിതസാഹചര്യങ്ങൾ കൊണ്ടോ, ആരുടെയെങ്കിലും സമ്മർദ്ദങ്ങൾ കൊണ്ടോ ജീവിതം മാറ്റിവച്ചവരല്ല ഞങ്ങൾ. സ്വന്തം ഇഷ്ടത്താലും ദൃഢമായ ബോധ്യത്താലും തന്നെയാണ് ഞങ്ങൾ ഓരോരുത്തരും സമർപ്പിതരായത്. പിന്നെ ആരെയെങ്കിലും ബോധ്യപ്പെടുത്താനോ, നിരാശയോടെ ജീവിച്ചുതീർക്കാനോ അല്ല ഞങ്ങൾ ഈ സന്യാസം സ്വമനസ്സാ തെരഞ്ഞെടുത്തത്. മറിച്ച്, ക്രിസ്തുവിനോടുള്ള അഗാധമായ പ്രണയമാണ് ഞങ്ങളുടെ ജീവിതത്തിലെ പ്രേരകശക്തി. സന്യാസത്തിന്റെ വിലയും ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നതിന്റെ ആനന്ദവും സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എത്ര പറഞ്ഞാലും ഈ ജീവിതം ജീവിച്ചിട്ടില്ലാത്ത നിങ്ങൾക്കത് മനസ്സിലാക്കുക വളരെ പ്രയാസമായിരിക്കും.

ഈ ജീവിതം അതിൻ്റേതായ വിശുദ്ധിയും കുലീനതയും ത്യാഗവും സഹനശീലവും ആവശ്യപ്പെടുന്നുണ്ട്. ഇത് അത്ര എളുപ്പമോ എല്ലാവർക്കും സാധിക്കുന്നതുമോ അല്ല. ഞങ്ങൾക്ക് ഇത് സാധിക്കുമെന്നുള്ള ഒരു ഉറപ്പ് ആഴമായ ദൈവവിശ്വാസത്തിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നു. ഈ ജീവിതത്തോട് പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ ഏതു സമയത്തും തിരിച്ചുപോകാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. സന്യാസം ഉപേക്ഷിച്ചു എന്നുപറഞ്ഞ് ആരും ഞങ്ങളുടെ കഴുത്തറക്കില്ല സഹോദരങ്ങളേ. സന്യാസത്തെ പുൽകുന്ന ആദ്യദിനം മുതൽ മരണം വരെ സന്യാസം തുടരണമോ വേണ്ടയോ എന്ന് നിശ്ചയിക്കുവാനുളള സർവ്വസാതന്ത്ര്യവും ഞങ്ങൾക്കുണ്ട്, ആരും തടയില്ല.

അനുസരണം എന്ന പുണ്യത്തെ ചൂണ്ടിക്കാട്ടി ഞങ്ങൾ അടിമകൾ ആണെന്ന് നിങ്ങൾ പറയുമ്പോൾ, ആദ്യം സ്വയം ഒന്ന് വിലയിരുത്തുന്നത് വളരെ നല്ലതാണ്. കാരണം, അനുസരണം സന്യാസജീവിതത്തിൽ മാത്രമല്ല കുടുംബജീവിതത്തിലും ജോലിസ്ഥലത്തും ഒക്കെ നാം ഓരോരുത്തരും ആരെയെങ്കിലുമൊക്കെ അനുസരിക്കാൻ കടപ്പെട്ടവരാണ്, അനുസരിക്കുന്നവരുമാണ്.

രണ്ട് സിസ്റ്റേഴ്സിനോടൊപ്പം നിൽക്കുന്ന ഒരു സെൽഫി എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ട് എന്തെങ്കിലും എഴുതിപ്പിടിപ്പിച്ചതുകൊണ്ട് തീർന്നുപോകുന്ന ഒന്നല്ല ക്രൈസ്തവസന്യാസം. ദൈവം നട്ടുനനച്ചു വളർത്തുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ് ഞങ്ങളുടെ ജീവിതം. നോക്കിനിന്ന് അസൂയപ്പെട്ടിട്ടോ കൊതിയൂറിയിട്ടോ യാതൊരു കാര്യവുമില്ല. സന്യാസം ജീവിക്കുന്ന ഞങ്ങൾ സന്തുഷ്ടരാണ്. ഇനിയും ഒരു ജീവിതമുണ്ടെങ്കിൽ സന്യാസജീവിതം തന്നെ തിരഞ്ഞെടുക്കുമെന്ന് ഉറക്കെ പ്രഘോഷിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കാരണം മറ്റൊന്നല്ല, ക്രിസ്തുവാണ് ഞങ്ങളുടെ ജീവന്റെയും ജീവിതത്തിന്റെയും നാഥൻ.

സിസ്റ്റേഴ്സിനോട് ചങ്ങാത്തം കൂടി ഇതുപോലുള്ള സെൽഫികൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തോന്നുന്നതുപോലെ വ്യാഖ്യാനങ്ങൾ എഴുതിച്ചമച്ച് പരിശുദ്ധമായ കത്തോലിക്കാ സന്യാസത്തെ അവഹേളിക്കുന്നവരോട് ഞങ്ങൾക്ക് സഹതാപം മാത്രം.

പിന്നെ പ്രിയപ്പെട്ട ക്രൈസ്തവ സന്യസ്തരോട്: കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒളിച്ചിരുന്ന് തിരക്കഥകൾ രചിച്ചിരുന്നവർ ഇപ്പോൾ പരസ്യമായിട്ട് നമ്മളെ അവഹേളിക്കാൻ ധൈര്യം കാട്ടുമ്പോൾ ക്രിസ്തുവിന്റെ വാക്കുകൾ നിങ്ങൾ മറന്നുപോകരുത്. തന്റെ ശിഷ്യരെ ലോകത്തിലേയ്ക്ക് അയയ്ക്കുമ്പോൾ അവൻ അവരോട് പറഞ്ഞത്: “ചെന്നായ്ക്കളുടെ ഇടയിലേയ്ക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. നിങ്ങൾ പ്രാവുകളെപ്പോലെ നിഷ്കളങ്കരും സർപ്പങ്ങളെപ്പോലെ വിവേകികളും ആയിരിക്കണം” എന്നാണ്. കാരണം, മുഖംമൂടി അണിഞ്ഞ ചെന്നായ്ക്കളാണ് ഇന്ന് എവിടെ തിരിഞ്ഞാലും. അവർ പല രൂപത്തിലും ഭാവത്തിലും നിങ്ങളെ തേടിയിറങ്ങിയിരിക്കുന്നത്, എങ്ങനെ നിങ്ങളെ ചതിക്കുഴിയിൽ വീഴ്ത്താം എന്ന് ചിന്തിച്ചാണ്. അതുകൊണ്ട് ജോഷ്വയുടെ പുസ്തകത്തിൽ പറയുന്നതുപോലെ, “സദാ ജാഗരൂകരായിരിക്കുവിൻ” (ജോഷ്വ 8:4). “ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. ഉള്ളിൽ അവർ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്” (മത്തായി 7:15).

കടപ്പാട്: വോയിസ്‌ ഓഫ് നണ്‍സ്

1 COMMENT

  1. ഒത്തിരി ഇഷ്ടപ്പെട്ടു ഇവിടെ പ്രതിപാദിച്ച ഉത്തരം. എനിക്കും ഒന്ന് പറയാനുണ്ട്. ഇത്രമാത്രംകന്യാസ്ത്രീകളോട് ദയയും അനുകമ്പയും ഉള്ളവരാണോ ഈ പാവപ്പെട്ട അന്യമതസ്ഥരായ സ്ത്രീകളെ ബലംപ്രയോഗിച്ചു ശാരീരികമായി പീഡിപ്പിച്ചു മതം മാറാൻ പ്രേരിപ്പിച്ചു അവരെ മൃഗതുല്യരായി പരിഗണിക്കുന്നത്? കന്യാ സ്ത്രീകളോടുള്ള പരിഗണന എന്തേ ഇവർ പുറത്തുള്ള എട്ടുംപൊട്ടും തിരിയാത്ത, പ്രായപൂർത്തിയാകാത്ത, പാവപ്പെട്ട കൊച്ചു പെൺകുട്ടികളുടെ നേർ ക്ക്‌ കാണിക്കാതെ പോകുന്നത്? ദയയും കരുണയും കാണിക്കുന്ന വന് എല്ലാവരുടെയും നേർക്ക് അത് ഉണ്ടാകണം. അല്ലാതെ അവനവന് ഇഷ്ടപ്പെട്ട രീതിയിൽ കാര്യങ്ങളെ വളച്ചൊടിക്കാൻ മാത്രം സിസ്റ്റേഴ്സ് സ്ത്രീകളോട് ഒക്കെയുള്ള അനുകമ്പ എന്തേ ഇവർ ഈ പാവപ്പെട്ട പെൺകുട്ടികളോട് കാണിക്കാത്തത്? കന്യാസ്ത്രീകൾ ധ്യാന പൂർവ്വം തങ്ങളുടെ ജീവിതത്തെ സന്തോഷപ്രദം ആക്കുന്നു എങ്കിൽ നിങ്ങളുടെ ജീവിതത്തെ കരുണയും ദയയും ഉള്ളതാക്കാൻ, സമാധാനപരമായ ജീവിതം നയിക്കുവാൻ മറ്റുള്ള വരെയെങ്കിലും അനുവദിക്കുന്ന രീതിയിൽ നിങ്ങളുടെ മനസ്സിനെ ധ്യാനിച്ച് മാറ്റിയിരുന്നു എങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. ചിന്തിക്കാൻ മനസ്സുള്ള വൻ മാത്രം ചിന്തിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.