പാവങ്ങൾക്ക് ഭക്ഷണവും വസ്ത്രവും സൗജന്യമായി നൽകി ‘വോൾ ഓഫ് ജീസസ്’

പാക്കിസ്ഥാനിലെ യുഹാനാബാദിൽ പാവങ്ങൾക്ക് അഭയമായി മാറുകയാണ് ‘വോൾ ഓഫ് ജീസസ്’ എന്ന സ്ഥാപനം. ജീവകാരുണ്യ പ്രവർത്തകനും ക്രൈസ്തവ വിശ്വാസിയും ആയ രാജ വാൾട്ടർ എന്ന നാൽപ്പതുകാരൻ ആണ് ഈ സംരംഭത്തിന് പിന്നിൽ. ലോക് ഡൗൺ നാളുകളിൽ പാവപ്പെട്ട ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേരിട്ട് കണ്ട രാജ അവർക്കു സഹായ ഹസ്തമായി മാറുകയായിരുന്നു.

പലരുടെയും സഹായത്തോടെ ആണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. കോവിഡ് ബാധ മൂലം ജോലി നഷ്ട്ടപ്പെട്ടവർ, ആഹാരവും വസ്ത്രവും വാങ്ങുവാൻ കെല്പില്ലാത്തവർ, കുട്ടികളുടെ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്യാൻ കഴിയാത്തവർ തുടങ്ങി വിവിധ പ്രതിസന്ധികൾ മൂലം വലയുന്നവർക്കു ആശ്വാസം നൽകുക എന്ന ലക്ഷ്യവുമായി ആണ് ‘വോൾ ഓഫ് ജീസസ്’ ആരംഭിച്ചത്. മുൻപ് ഹോട്ടൽ നടത്തിക്കൊണ്ടിരുന്ന രാജ ലോക് ഡൗണിനു ശേഷം ആണ് ഈ സംരംഭം തുടങ്ങിയത്.

ഇത് കൂടാതെ ദിവസവും 300 -റോളം പേർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവർ മാത്രമല്ല മുസ്ലിങ്ങളും അദ്ദേഹത്തിൻറെ നന്മ സ്വീകരിക്കുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോഴും തിരിച്ചു നന്ദി പറയുവാൻ എത്തുന്നവരോട് ഒന്നു മാത്രമേ അദ്ദേഹം ആവശ്യപ്പെടാറുള്ളു. “പ്രാർത്ഥനയിൽ ഓർക്കണം”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.