പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കണമെന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പലര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ, തുടങ്ങുന്നു പ്രാര്‍ത്ഥനയുടെ ഏകാഗ്രതയെ തടസപ്പെടുത്തുന്ന പലവിധ കാര്യങ്ങള്‍. അല്ലെങ്കില്‍ ഉറക്കം, തളര്‍ച്ച ഇങ്ങനെ പലതും. എന്നാല്‍ പ്രാര്‍ത്ഥനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്. ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധം എങ്ങനെയാണ് എന്ന്. കൂടാതെ
പ്രാര്‍ത്ഥനാജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെല്ലാം ഒരു കാര്യം മനസ്സില്‍ സൂക്ഷിക്കണം. ദൈവത്തിന് നമ്മോടും നമ്മുടെ പ്രാര്‍ത്ഥനയോടും താല്പര്യമുണ്ടായിരിക്കണം.

ദൈവം നമ്മുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന കാര്യം മറന്നുപോകരുത്. അവിടുന്ന് നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. സ്‌നേഹംകൊണ്ട് അവിടുന്ന് നമ്മെ അതിശയിപ്പിക്കും. ആഴമേറിയ ജ്ഞാനം കൊണ്ട് അവിടുന്ന് നമ്മെ സമ്പന്നരാക്കും.

എന്നാല്‍ പ്രാര്‍ത്ഥനയിലൂടെ അത്ഭുതം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം മറന്നുപോകരുത്. അവിടുത്തെ ഹൃദയവുമായി നമ്മുടെ ഹൃദയം അടുപ്പത്തിലായിരിക്കണം. അതായത് ദൈവത്തിന്റെ ഹൃദയത്തെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കണം. അവന്റെ ഇഷ്ടമനുസരിച്ച് അവനോട് എന്തെങ്കിലും ചോദിച്ചാല്‍ അത് ലഭിച്ചിരിക്കും എന്നതാണല്ലോ അവിടുത്തെ വാഗ്ദാനം. അത്ഭുതങ്ങള്‍ സംഭവിക്കുന്നത് അവന്റെ ഇഷ്ടമനുസരിച്ച് നാം എന്തെങ്കിലും ചോദിക്കുന്നതുകൊണ്ടാണ്. പ്രാര്‍ത്ഥിച്ചതിന് ശേഷം ഉടന്‍ അത്ഭുതം പ്രതീക്ഷിക്കുന്നവരേ നിങ്ങള്‍ ആദ്യം അവിടുത്തെ ഇഷ്ടം അന്വേഷിക്കുക..അവിടുത്തെ ഹിതമനുസരിച്ച് ചോദിക്കുക.