അമിതമായി സംസാരിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താന്‍ 7 മാര്‍ഗ്ഗങ്ങള്‍ 

    ഈശോ ജീവിതത്തില്‍ കുറവുകളും കുറ്റങ്ങളും ഉള്ളവരെയൊക്കെ തന്നോട് ചേര്‍ത്തു നിര്‍ത്തി. പാപികളെയും കുറവുകളുള്ളവരെയും രക്ഷിക്കുവാനായിട്ടാണ് അവിടുന്ന് കടന്നു വന്നത്. അതിനാല്‍ തന്നെ സമൂഹത്തില്‍ പല തരത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്നവരെ കൂടെ കൂട്ടാന്‍ ഉള്ള ദൗത്യം ക്രിസ്ത്യാനികളായ നമുക്കും ഉണ്ട്.

    പലപ്പോഴും അമിതമായി സംസാരിക്കുന്ന ചിലരെങ്കിലും നമ്മുടെ സൗഹൃദ വലയത്തില്‍ ഉണ്ടാവും. അല്ലെങ്കില്‍ നാം കൂട്ടത്തില്‍ കൂട്ടാതെ ഉണ്ടാകും. എവിടെ എന്ത് സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്ന് അറിയാത്ത ചിലര്‍. ഇത്തരക്കാരുമായി സാധാരണ ഗതിയില്‍ ആളുകള്‍ കൂട്ടുകൂടുവാന്‍ മുതിരാറില്ല. എന്നാല്‍ ഇവരെ ഒപ്പം കൂട്ടുവാന്‍ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

    1 . ക്ഷമയോടെ കേള്‍ക്കാം

    അമിതമായി സംസാരിക്കുന്നവരെ സങ്കടത്തിലാക്കുന്ന ഒന്നാണ് അവരെ കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നത്. ഇത്തരക്കാരുടെ മുന്നില്‍ ക്ഷമയോടെ ഇരുന്നു കേള്‍ക്കുവാന്‍ ശ്രമിക്കാം. ക്ഷമ പഠിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും ദൈവം നല്‍കിയ ഒരു അവസരമാണ് ഇതെന്നു മനസിലാക്കാം. അങ്ങനെ അവരെയും ഒപ്പം ചേര്‍ക്കാം.

    2 . സ്‌നേഹിക്കുക ബഹുമാനിക്കുക 

    അമിതമായി സംസാരിക്കുകയും സാഹചര്യം അറിയാതെ പെരുമാറുകയും ചെയ്യുന്നവരെ ഒഴിവാക്കാതിരിക്കുക. അവരെ സ്‌നേഹിക്കുകയും തിരുത്തുകയും ചെയ്യുക. തിരുത്തലുകള്‍ രഹസ്യത്തില്‍ നല്‍കുക. മറ്റുള്ളവരുടെ മുന്നില്‍ അവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലും ഒഴിവാക്കാം.

    3 . മൂല്യങ്ങള്‍ കണ്ടെത്താം; പ്രോത്സാഹിപ്പിക്കാം

    അമിതമായി സംസാരിക്കുന്നവര്‍ പലപ്പോഴും പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ടാവാം. അത് അവരെ വേദനിപ്പിക്കുകയും ചെയ്തിരിക്കാം. ഈ ഒരു കാരണം കൊണ്ട് അവരെ നിരാശയിലേയ്ക്ക് എത്തുവാന്‍ അനുവദിക്കരുത്. അവരുടെ ഉള്ളിലെ നല്ല മൂല്യങ്ങള്‍ കണ്ടെത്താം. അതില്‍ അവരെ പ്രോത്സാഹിപ്പിക്കാം. അഭിനന്ദിക്കാം. അപ്പോള്‍ അവരിലെ ആത്മവിശ്വാസം വര്‍ധിക്കും.

    4 . തിരുത്താം; വേദനിപ്പിക്കാതെ

    ചില സംസാരങ്ങള്‍ അതിര് കടക്കുമ്പോള്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ നിങ്ങള്‍ക്ക് അവരെ തിരുത്താം. അത് ഒരിക്കലും വേദനിപ്പിച്ചു കൊണ്ടോ കളിയാക്കിക്കൊണ്ടോ ആകരുത്. മറിച്ച് തമാശ രീതിയില്‍ ഇത് അവതരിപ്പിക്കാം. കൂടാതെ സംസാരപ്രിയരായ ആളുകളെ ഒരുമിച്ചു കൂട്ടി രസകരവും കൗതുകകരവുമായ കാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നതും നല്ലതാണ്.

    ഈ രീതിയില്‍ തിരുത്തലുകള്‍ നല്‍കി അമിത സംസാരകര്‍ക്കൊപ്പം നിങ്ങള്‍ ആയിരിക്കുമ്പോള്‍ അവര്‍ നിങ്ങളുടെ ക്ഷമാപൂര്‍വ്വം ഉള്ള പ്രവര്‍ത്തികള്‍ക്ക് നന്ദി പറയും. അവരുടെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത വ്യക്തിയായി തീരുകയും ചെയ്യും.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.