ദേഷ്യത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍

ദേഷ്യം എന്നത് പലപ്പോഴും നിയന്ത്രിക്കാനാവാത്ത വികാരമാണ്. നിയന്ത്രണം വിട്ടാല്‍ അത് ബന്ധങ്ങളെ തച്ചുടയ്ക്കുന്നു. നമ്മെയും നമുക്കു ചുറ്റുമുള്ളവരെയും മുറിവേല്‍പ്പിച്ചു കടന്നുപോകുന്ന ആ വികാരത്തെ വരുതിയിലാക്കുവാന്‍ നമ്മെ സഹായിക്കുന്ന മൂന്നു ടിപ്പ്‌സ് ഏതൊക്കെയാണെന്ന് നോക്കാം.

വ്യക്തമായ സന്ദേശം നല്‍കുക

നിങ്ങള്‍ ജോലിക്കു ശേഷം ക്ഷീണിതനായി വൈകി വീട്ടിലെത്തുകയാണ്. എന്നാല്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉറങ്ങാന്‍ കൂട്ടാക്കാതെ കളികളിലേര്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് ഇപ്രകാരം പറയാം: ‘സമയം വളരെ വൈകിയിരിക്കുന്നു; ഞാന്‍ ക്ഷീണിതനാണ്. അതിനാല്‍ 5 മിനിറ്റിനുള്ളില്‍ ബെഡില്‍ കയറാന്‍ തയ്യാറാകൂ.’ ശാന്തവും വ്യക്തവുമായ ഈ സന്ദേശം കുഞ്ഞുങ്ങളുടെ മനസ്സിനെ നോവിക്കില്ല. എന്നാല്‍ കലിതുള്ളി അലറുന്ന നിങ്ങളെ തന്നെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കു.

പ്രാവര്‍ത്തികമാക്കുക

നിങ്ങളുടെ ഭാര്യ നിശ്ചയിച്ചുറപ്പിച്ച സമയത്തില്‍ നിന്നും ഒരുപാട് വൈകിയാണ് നിങ്ങളോടൊപ്പമുള്ള യാത്രകളില്‍ നിങ്ങളെ അനുധാവനം ചെയ്യുന്നതെങ്കില്‍ അവരോട് ദേഷ്യപ്പെടാതെ ഇപ്രകാരം ചെയ്യുക. ഒരു വട്ടം ഭാര്യയെ കാത്തിരുന്ന് സമയം കളയാതെ കൃത്യസമയത്ത് നിങ്ങള്‍ തനിയെ യാത്രയാവുക.

ഒരു മാറ്റം അനിവാര്യമാണ്

നിങ്ങള്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. എന്നാല്‍, മറ്റുള്ള ഡ്രൈവര്‍മാരുടെ അശ്രദ്ധ നിമിത്തം നിങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ വൈകുന്നെങ്കില്‍ ദേഷ്യപ്പെടുന്നതിനു പകരം ഉദ്ദേശിച്ച സമയത്തു നിന്നും ഒരു 20 മിനിറ്റ് നേരത്തെ പുറപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ