“ദൈവം നിങ്ങൾക്കായി പ്രവർത്തിച്ചു കൊള്ളും”: കോവിഡ് രോഗികളോട് രോഗത്തെ അതിജീവിച്ച വ്യക്തി പറയുന്നു

കോവിഡ് രോഗം ലോകം മുഴുവന്‍ ഭീതിപരത്തി നീങ്ങുകയാണ്. ചില രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞു എങ്കിലും മറ്റു പല ഇടങ്ങളിലും മരണസംഖ്യ ഉയരുകയാണ്. പലപ്പോഴും രോഗം സ്ഥിരീകരിച്ച ആളുകളെ വലിയ ഒരു നിരാശ കീഴ്പ്പെടുത്തുന്നതായി കാണാം. എന്നാൽ ഇത്തരക്കാർക്കുള്ള നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ബേസ്ബോൾ താരം ഡാൻ വെനീസിയ. താൻ കോവിഡിനെ അതിജീവിച്ചത് ദൈവത്തിൽ ഉള്ള ആഴമായ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഫലമായിട്ടാണെന്ന് വെളിപ്പെടുത്തുന്ന ഡാൻ എല്ലാം ദൈവത്തിൽ സമർപ്പിച്ചുകൊണ്ട് ധൈര്യമായി ചികിത്സ തേടുവാൻ രോഗബാധിതരോട് ആഹ്വാനം ചെയ്യുന്നു.

കൊറോണയെ അതിജീവിച്ച ഡാനിന്റെ അനുഭവങ്ങളിലൂടെ കടന്നു പോകാം…

നല്ല ആരോഗ്യമുള്ള വ്യക്തിയായിരുന്നു ഡാൻ. എന്നാൽ കഴിഞ്ഞ മാസം ഡാൻ കോവിഡ് ബാധിതനായി. മൂന്നു ദിവസം നീണ്ടു നിന്ന ശക്തമായ വേദന, ചുമ, ശ്വാസതടസം, 103 ഡിഗ്രി പനി എന്നിവയുടെ അവസാനം കോവിഡും സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്നു ഐസിയുവിലും ആയി. പ്രതിസന്ധികളുടേതായ സമയം. എല്ലാവർക്കും പേടിയായിരുന്നു. എന്നാൽ ഈ നിമിഷം ഞങ്ങൾ ദൈവത്തിന്റെ സഹായവും അഭ്യർത്ഥിച്ചു. പ്രതിസന്ധികളുടെ ഇരുളിലും ദൈവത്തിന്റെ പ്രകാശം കൂടുതൽ ചൊരിയാൻ പ്രാർത്ഥിച്ചു. പ്രാര്‍ത്ഥ നയോടൊപ്പം ദൈവം സഹായിക്കും എന്ന വലിയ പ്രതീക്ഷയോടെ തന്നെ ആയിരിക്കുവാനും ശ്രമിച്ചു. ഫലമോ അപകടനില തരണം ചെയ്തു ഞാൻ ജീവിതത്തിലേയ്ക്ക് നടന്നു. ഡാൻ പറയുന്നു.

ഇന്ന് ഇപ്പോൾ ഈ അനുഭവം ഞാൻ പങ്കുവയ്ക്കുന്നത് കോവിഡ് ബാധിതരായ അനേകർക്ക്‌ പ്രത്യാശ പകരുന്നതിനാണ്. ഭയപ്പെടേണ്ട. എല്ലാം ദൈവത്തിനു സമർപ്പിക്കുക. ബാക്കിയൊക്കെ അവിടുന്ന് ചെയ്തുകൊള്ളും. ഡാൻ വെളിപ്പെടുത്തുന്നു. ഡാന്റെ വിശ്വാസം എല്ലായ്പ്പോഴും ശക്തമാണ്. ബ്രൂക്ലിനിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്നുവന്ന അദ്ദേഹം തനിക്കു ശക്‌തമായ കത്തോലിക്കാ വിശ്വാസം പകർന്നു തന്നത് അമ്മയാണെന്ന് വ്യക്‌തമാക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളോ പ്രയാസങ്ങളോ ഉണ്ടാകുമ്പോൾ അതൊക്കെ ദൈവത്തിന്റെ കരങ്ങളിലേയ്ക്ക് കൊടുക്കുക. ദൈവം നിങ്ങൾക്കായി പൊരുതിക്കൊള്ളും. തന്റെ ജീവിതാനുഭവങ്ങളെ സാക്ഷിയാക്കി ഡാൻ പങ്കുവയ്ക്കുന്നു.

വിവര്‍ത്തനം: മരിയ ജോസ്  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.