രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: പതിനാറാം ദിവസം

ജിന്‍സി സന്തോഷ്‌

“എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നതാണ്” (മത്തായി 2:2).

പ്രവചനങ്ങളുടെ പൂർത്തീകരണത്തിനായി കാലത്തിന്റെ അടയാളങ്ങൾ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന പൗരസ്ത്യദേശത്തെ ജ്ഞാനികൾക്കു മുൻപിൽ സ്വർഗത്തിന്റെ നക്ഷത്രവെളിച്ചം. ജറുസലേം വരെ നക്ഷത്രം നോക്കി വഴി തെറ്റാതെ വന്നവർ ജറുസലേമിൽ എത്തിയപ്പോൾ നക്ഷത്രത്തിൽ നിന്നും നോട്ടം പിൻവലിച്ചു. സ്വന്തം ബുദ്ധിയിൽ ആശ്രയിച്ച് രക്ഷകജനനത്തെക്കുറിച്ച് മനുഷ്യരോട് അന്വേഷിച്ചു. അത് അവർക്ക് കെണിയായി.

ദൈവപരിപാലനയുടെയും അഭിഷേകത്തിന്റെയും ദൈവകൃപയുടെയും ഒക്കെ ഒരു നക്ഷത്രം നിന്റെ ജീവിതത്തിനു മേൽ ഉദിച്ചുനിൽക്കുന്നുണ്ട്. ഇന്നും, കിഴക്ക് ജ്ഞാനികൾ കണ്ടതുപോലെ ഒരു നക്ഷത്രം നിന്റെ ഹൃദയാകാശത്തിലും പ്രകാശിക്കുന്നു.

ഇരുൾ മൂടിത്തുടങ്ങുന്ന ജീവതസായന്തനങ്ങളിൽ പ്രകാശം കാത്തുസൂക്ഷിക്കുക എന്ന ധർമ്മം അനാദി മുതൽ ഈ നക്ഷത്രം നിരന്തരം കാത്തുസൂക്ഷിക്കുന്നു. ആ ദിവ്യശോഭയിൽ ജീവിക്കാനുള്ള ആഹ്വാനമാണ് ഓരോ ക്രിസ്തുമസും. സഹജീവികളിൽ, കുടുംബ ബന്ധങ്ങളിൽ, ആത്മീയജീവിതത്തിൽ, അനശ്വരതയുടെ ഒരു നക്ഷത്രവെളിച്ചം കാണാൻ നാം പരാജയപ്പെടുന്നത് എന്തുകൊണ്ട്. നമ്മുടെ മിഴികളിൽ ഇനിയും നക്ഷത്രവെളിച്ചം ഉദിക്കാത്തത് എന്തുകൊണ്ട്?

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.