യേശുവിനെ അനുഗമിക്കാന്‍ പാപ്പാ നിര്‍ദ്ദേശിക്കുന്ന മൂന്നു വഴികള്‍

ഫെബ്രുവരി 20–ാο തീയതി വ്യാഴാഴ്ച പേപ്പല്‍ വസതി, സാന്താമാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലിയില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച വചനചിന്ത. #സാന്താമാര്‍ത്ത എന്ന സാമൂഹ്യശ്രൃംഖലയില്‍ ഈ സന്ദേശം കണ്ണിചേര്‍ത്തു.

“യേശുവിനെ അനുഗമിക്കാന്‍ മൂന്നു വഴികളുണ്ട്. അവിടുത്തോട് അടുക്കുക, അവിടുന്ന് ദൈവപുത്രനാണെന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയോടെ പ്രഘോഷിക്കുക, മാനവരക്ഷയ്ക്കായി അവിടുന്നു തിരഞ്ഞെടുത്ത എളിമയുടെയും സഹനത്തിന്‍റെയും ശൈലി ഉള്‍ക്കൊള്ളുക.”

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പാ ഈ സന്ദേശം പങ്കുവച്ചു.