ഒരു നല്ല അമ്മയായി തുടരാൻ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ

കുടുംബസ്ഥയായ ഒരു സ്ത്രീ കുടുംബത്തിലും മക്കളുടെ ഇടയിലും നല്ല അമ്മയായി തുടരേണ്ടത് ആവശ്യമാണ്. പ്രാർത്ഥിക്കാനും വിശ്രമിക്കാനും നിങ്ങളുടെ ആത്മാവിനെ പോഷിപ്പിക്കാനും സമയമെടുക്കുന്നത് ഒരു നല്ല അമ്മയായി തുടരാൻ അമ്മമാരെ സഹായിക്കുകയേ ഉള്ളൂ. ഒരു നല്ല അമ്മ, മാതൃത്വത്തെ ഭാരമായിട്ടല്ല മറിച്ച്, ഒരു ഉത്തരവാദിത്വമായാണ് കണക്കാക്കുന്നത്. ഒരു നല്ല അമ്മയായി ജീവിക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഇതാ…

1. കാര്യങ്ങൾ ചിട്ടപ്പെടുത്താൻ നിശബ്ദമായി കുറച്ചു സമയം ക്രമീകരിക്കുക

ഇന്നത്തെ തിരക്കു പിടിച്ച ലോകത്തിൽ നിശബ്ദതക്ക് സ്ഥലവും സമയവുമില്ലാത്ത അവസ്ഥയാണുള്ളത്; പ്രത്യേകിച്ച് കുടുംബത്തിലെ അമ്മമാർക്ക്. ബാഹ്യവും ആന്തരികവുമായ നിശബ്ദത ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ ചിട്ടയോടെ ക്രമീകരിക്കാൻ സാധിക്കുകയുള്ളൂ.

എല്ലാ ജോലിയും തീർന്ന് സ്വസ്ഥമായ ഒരു സമയം ജീവിതത്തിൽ കണ്ടെത്തുക പ്രയാസമായിരിക്കും. ജീവിതത്തിൽ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കുന്നതിനു മുമ്പ് ആന്തരികമായും ബാഹ്യമായും ശാന്തമായി കുറച്ചു സമയം ചിലവഴിക്കുക. ആത്യന്തികമായി, നമ്മുടെ ബുദ്ധിയും ഓർമ്മയും ഹൃദയവും നൽകുന്ന പരിഹാരങ്ങളും ഉപദേശങ്ങളും കേൾക്കാൻ നിശബ്ദത മാത്രമേ നമ്മെ സഹായിക്കുകയുള്ളൂ.

2. ബൗദ്ധികമായ പരിപോഷണം ആവശ്യം

കുട്ടികളെ എങ്ങനെയാണ് പരിചരിക്കേണ്ടത്, വളർത്തേണ്ടത് എന്നൊക്കെ എല്ലാ അമ്മമാർക്കും അറിയാം. ആന്തരിക സ്വാതന്ത്ര്യം, മാനസിക സന്തോഷം, ആത്മവിശ്വാസം എന്നിവ ജീവിതത്തിൽ കാത്തുസൂക്ഷിക്കാൻ ബൗദ്ധികമായ വളർച്ചയും പരിപോഷണവും തുറന്ന വായനയും ആവശ്യമാണ്.

3. പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കട്ടെ

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതമാണ് ആത്മാവിന്റെ ജീവിതം. അത് സ്വയം ചോദിക്കാനും കേൾക്കാനുമുള്ള അവസരം നൽകുകയാണ്. ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ നമുക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ സ്വീകരിക്കേണ്ടതുണ്ട്.

ഏകാന്തത, ദൈനംദിന ജീവിതചര്യ, വിഷാദം എന്നിവയാൽ നാം തളർന്നുപോകുമ്പോൾ ആരാണ് നമുക്ക് ശക്തി പകരുന്നത്. നിരാശാജനകമെന്നു തോന്നുന്ന ചോദ്യങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ ആരാണ് ദൈവത്തിന്റെ ജ്ഞാനം നമ്മെ പഠിപ്പിക്കുന്നത്; അത് പരിശുദ്ധാത്മാവാണ്.

ഓരോ തവണയും നാം പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുമ്പോൾ, നമ്മെ സഹായിക്കാൻ നിരവധി സന്ദേശങ്ങളിലൂടെ, വ്യക്തികളിലൂടെ അവിടുന്ന് നമ്മിൽ ഇടപെടുന്നുണ്ട്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.