നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട മൂന്ന് സെമിനാരി വിദ്യാർത്ഥികൾ മോചിതരായി 

നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള ക്രൈസ്റ്റ് ദി കിംഗ് മേജർ സെമിനാരിയിൽ നിന്നും തട്ടിക്കൊണ്ടു പോയ സെമിനാരി വിദ്യാർത്ഥികൾ മോചിതരായി. കഫഞ്ചൻ രൂപതയുടെ ചാൻസിലർ ഫാ. ഇമ്മാനുവൽ ഒക്കോലോ ഈ വാർത്ത സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ആയുധധാരികൾ സെമിനാരിക്കാരെ തട്ടിക്കൊണ്ടു പോയത്.

“തട്ടിക്കൊണ്ടു പോയി കഷ്ടിച്ച് 48 മണിക്കൂർ കഴിഞ്ഞ്, ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങളെ അവർ മോചിപ്പിച്ചു. സെമിനാരി വിദ്യാർത്ഥികളുടെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കും സഹായവാഗ്ദാനങ്ങളുമായി എത്തിയവർക്കും എല്ലാവർക്കും നന്ദി” – ഫാ. ഇമ്മാനുവൽ ഒക്കോലോ പറഞ്ഞു.

ക്രൈസ്റ്റ് ദി കിംഗ് മേജർ സെമിനാരിയിൽ 130 -ലധികം സെമിനാരിക്കാരുണ്ട്. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ആറ് സെമിനാരിക്കാർക്കു പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമികചികിത്സകൾക്കു ശേഷം വിട്ടയക്കുകയും ചെയ്തു.

നൈജീരിയയിൽ ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായ സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഇതിൽ ഇവിടെയുള്ള ക്രൈസ്തവർ ആശങ്കാകുലരാണ്. ഭരണകൂടം വേണ്ട നിയമസഹായം ഇവർക്ക് നൽകുന്നില്ലാ എന്നുള്ളതും വേദനിപ്പിക്കുന്ന വസ്തുതയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.