ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ത്രിദിന നേതൃത്വപരിശീലന ക്യാമ്പ്

കോട്ടയം: കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ കല്ലറ പഴയപള്ളി യൂണിറ്റിലെ അംഗങ്ങൾക്കായി ത്രിദിന നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ചാപ്ലെയിൻ ഫാ. സാബു മാലിത്തുരുത്തേൽ, ഫാ. മാത്യു മണലോടിയിൽ, അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, സി. ജോമിഷ എസ്.വി.എം, യൂണിറ്റ് സെക്രട്ടറി ലൂക്കോസ് എബ്രാഹം, ജോയിന്റ് സെക്രട്ടറി ഡോണാ ബിജു, ആഷിക സജി, ബിബിൻ സണ്ണി എന്നിവർ പ്രസംഗിച്ചു.

വ്യക്തിത്വ വികസനം, സഭാ-സമുദായ അവബോധം, നേതൃത്വദർശനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിച്ചു.