ബുർക്കീന ഫാസോയിൽ ഭീകരാക്രമണത്തെ തുടർന്ന് മൂന്നു പള്ളികൾ അടച്ചു പൂട്ടി

ബുർക്കീന ഫാസോയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ കത്തോലിക്കാ മതാധ്യാപകനായിരുന്നു എന്ന് വെളിപ്പെടുത്തൽ. ആക്രമണത്തെ തുടർന്ന് ഡോറി രൂപതയിലെ ആറ് ഇടവകളിൽ മൂന്നെണ്ണം അടച്ചു പൂട്ടി.

ഫെബ്രുവരി 17 നു നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെട്ട ആളുകൾ മാത്രമല്ല. എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും പ്രാർത്ഥനയ്ക്ക് എത്തിയിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന് മാത്രമായി ഉള്ള പ്രാർത്ഥനകൾ ആയിരുന്നില്ല അവിടെ നടന്നത് എന്ന് ബുർക്കീന ഫാസോയിലെ സഭാ നേതൃത്വം ഏജൻസി ഫിദാസിനെ അറിയിച്ചു. കൊല്ലപ്പെട്ട 24 പേരിൽ ഒരാൾ കത്തോലിക്കാനായ മതാധ്യാപകനും ആയിരുന്നു എന്ന് അധികൃതർ വെളിപ്പെടുത്തുന്നു.

ഡോറി രൂപത സ്ഥാപിതമായപ്പോൾ സഭയുടെ ലക്ഷ്യങ്ങൾ പഠിപ്പിക്കുക എന്ന ദൗത്യത്തിനായി അയച്ച ആദ്യത്തെ മതാധ്യാപകരിൽ  ഒരാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് സെബയിലെ ഇടവകയും അടയ്ക്കാനാണ് തീരുമാനം. 6 ഇടവകകളുള്ള വലിയ രൂപതയാണ് ഡോറി. അതിൽ 3 എണ്ണം ജിഹാദികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് അടച്ചിരിക്കുന്നു.