ഉത്തർപ്രദേശിലെ വ്യാജ മതപരിവർത്തന കേസിൽ മൂന്ന് ക്രൈസ്തവർക്ക്‌ ജാമ്യം

ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമം ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ ഒക്ടോബർ 13 -ന് പ്രാദേശിക കോടതി ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ അറസ്റ്റിലായ ഒരു പാസ്റ്റർ ഉൾപ്പെടെ മറ്റ് നാലു പേരുടെ ജാമ്യാപേക്ഷകൾ ഒക്ടോബർ 16 -ന് കോടതി പരിഗണിക്കും. മൗ ജില്ലാ ആസ്ഥാനത്ത് ഞായറാഴ്ച പ്രാർത്ഥനാശുശ്രൂഷയിൽ പങ്കെടുക്കുന്നതിനിടെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിനിരയായ 50 -ഓളം ക്രിസ്ത്യാനികളുടെ സംഘത്തിലെ അംഗങ്ങളാണ് ഈ ഏഴ് പേരും.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. “അവർ എപ്പോൾ വേണമെങ്കിലും ഞങ്ങളെ ആക്രമിക്കുകയും കുറ്റം ചുമത്തുകയും ചെയ്യുന്നതിനാൽ ഞങ്ങൾ ഭയപ്പെടുന്നു. പോലീസും രാഷ്ട്രീയനേതൃത്വവും അക്രമികൾക്കൊപ്പം നിൽക്കുന്നു” – ഒരു കത്തോലിക്കാ വൈദികൻ പറയുന്നു.

യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം ഉത്തർപ്രദേശിലെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നുമായി ക്രിസ്ത്യാനികളെ പീഡിപ്പിച്ച 374 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2020 സെപ്റ്റംബറിൽ നിയമസഭ, മതപരിവർത്തന നിരോധന നിയമം പാസാക്കിയതിനു ശേഷം ആക്രമണങ്ങൾ വർദ്ധിച്ചു. ഇവർ പലപ്പോഴും പ്രാർത്ഥനാലയങ്ങളിലും പ്രാർത്ഥനായോഗങ്ങൾ നടക്കുന്ന വസതികളിലും കയറുന്നു. മുദ്രാവാക്യം വിളിക്കുകയും പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അടിക്കുകയും സ്വത്തുക്കളും ബൈബിളും പ്രാർത്ഥനാപുസ്തകങ്ങളും കത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവർത ന്നെ പോലീസിനെ വിളിച്ച് ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യാൻ നിർബന്ധിക്കുകയാണ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.