മധ്യപ്രദേശിൽ ക്രിസ്തുമസ് ആഘോഷം നടത്തിയ മൂന്ന് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

മധ്യപ്രദേശിൽ ക്രിസ്തുമസ് ആഘോഷം നടത്തിയ മൂന്ന് ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കുറ്റത്തിനാണ് ഇവരെ ജയിലിലടച്ചത്. ഈ മൂന്ന് ക്രൈസ്തവരുടെയും കുടുംബങ്ങൾ ഇപ്പോൾ തങ്ങളുടെ ബന്ധുക്കൾക്ക് ജാമ്യം നേടാനുള്ള ശ്രമത്തിലാണ്.

മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബിസോലി ഗ്രാമത്തിലാണ് ക്രിസ്തുമസ് ആഘോഷം നടന്നത്. നാല് തീവ്ര ഹിന്ദുത്വവാദികൾ ഈ ക്രിസ്തുമസ് ആഘോഷത്തെ തടസ്സപ്പെടുത്തുകയും. മധ്യപ്രദേശിലെ മതപരിവർത്തന നിരോധന നിയമം ലംഘിച്ച് അവിടെ മതപരിവർത്തന പ്രവർത്തനങ്ങൾ നടക്കുകയുമാണെന്ന് ആരോപിക്കുകയും ചെയ്തു. ഇന്ത്യ ഹിന്ദുക്കൾക്കു മാത്രമുള്ള നാടാണെന്നും ക്രൈസ്തവരുടെ ഭൂമി തങ്ങൾ സ്വന്തമാക്കുമെന്നും തീവ്ര ഹിന്ദുത്വവാദികൾ ഭീഷണിപ്പെടുത്തി.

തുടർന്ന് ജാംസിംഗ്, മാംഗു, പാസ്റ്റർ അൻസിംഗ് എന്നിവരുൾപ്പെടെ മൂന്ന് ക്രിസ്ത്യാനികളെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ഈ മൂന്ന് ക്രിസ്ത്യാനികളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന തീവ്ര ഹിന്ദുത്വവാദികളുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷം തടസ്സപ്പെടുത്തിയ നാല് തീവ്ര ഹിന്ദുത്വവാദികൾക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.