നല്ല കുമ്പസാരക്കാരനുവേണ്ട മൂന്നു സവിശേഷതകൾ ഫ്രാൻസീസ് പാപ്പ

ഒരു നല്ല കുമ്പസാരക്കാരനുണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ചു അതിനു അജപാലന ശുശ്രൂഷയിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും, വത്തിക്കാനിൽ വെള്ളിയാഴ്ച അപ്പസ്തോലിക് പെനിറ്റെൻഷറി സംഘടിപ്പിച്ച ഇന്റേണൽ ഫോറത്തിലെ ഇരുപത്തിയെട്ടാമതു വാർഷിക സമ്മേളനത്തിൽ ഫ്രാൻസീസ് പാപ്പ പ്രസംഗിച്ചു. കുമ്പസാരക്കാരനുണ്ടായിരിക്കേണ്ട മൂന്നു സവിശേഷ കാര്യങ്ങളാണ് പ്രധാനമായും പാപ്പ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞത് .

1) യേശുവിന്റെ യഥാർത്ഥ സുഹൃത്ത്

ഒന്നാമതായി, നല്ല കുമ്പസാരക്കാരൻ നല്ലടിയനായ യേശുവിന്റെ ഒരു ശരിയായ സുഹൃത്തും പ്രാർത്ഥനയുടെ മനുഷ്യനുമായിരിക്കണം. അനുരജ്ഞനത്തിന്റെ ഒരു ശുശ്രൂഷ എന്ന നിലയിൽ അതു പ്രാർത്ഥനയിൽ അധിഷ്ഠിതവും ദൈവകരുണയുടെ യാഥാർത്ഥ ദർപ്പണവും ആയിരിക്കണം. തെറ്റിധാരണകളും കടുപിടുത്തവും ഉപേക്ഷിക്കണം. പ്രാർത്ഥന വഴി പാപിയെ അന്യായമായി വിധിക്കാതെ പാപത്തെ മനസ്സിലാക്കാൻ വൈദീകനു കഴിവു ലഭിക്കുന്നു. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന അവബോധം ആദ്യമില്ലാതെ മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിക്കാൻ നമുക്കു കഴിയുകയില്ല.

2) വിവേചനാ ശക്തിയുള്ള മനുഷ്യനായിരിക്കണം

ഫ്രാൻസീസ് പാപ്പയുടെ അഭിപ്രായത്തിൽ നല്ല കുമ്പസാരക്കാരൻ ആത്മാവിനാൽ നയിക്കപ്പെടുന്ന വിവേചനാ ശക്തിയുള്ള വ്യക്തിയായിരിക്കണം. വിവേചനാ ശക്തിയുടെ അഭാവം മൂലം ധാരാളം തെറ്റുകൾ സഭയിൽ നടന്നിട്ടുണ്ട്. യഥാർത്ഥമായ ആദ്ധ്യാത്മിക പ്രശ്നങ്ങൾ എന്താണന്നു തിരിച്ചറിയാൻ വലിയ കരുതലും വിവേകവും കുമ്പസാരക്കാരൻ സ്വയാത്തമായിരിക്കണം.

3) കുമ്പസാരക്കൂട് സുവിശേഷവത്കരണത്തിനുള്ള സ്ഥലം

കുമ്പസാരക്കൂടുകൾ സുവിശേഷവത്കരണത്തിനും അതുവഴി വിശ്വാസ പരിശീലനത്തിനുമുള്ള ശരിയായ സ്ഥലങ്ങളാണ്. അനുതാപമൂറുന്ന ഹൃദയവുമായി വിശ്വാസി കുമ്പസാരക്കാരനെ സമീപിക്കുമ്പോൾ അവരുടെ ആത്മീയ യാത്രയിൽ  വിവേചനത്തോടെ ഇടപെടുവാൻ അവനു കടമയുണ്ട്. കുമ്പസാരമെന്ന കൂദാശക്കായി എപ്പോഴും സംലഭ്യനാകാനും പാപ്പ ഉപദേശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.