ഭീഷണികള്‍; ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ കരുതലോടെ നടത്തേണ്ട അവസ്ഥയിലാണെന്ന് ബറേലി ബിഷപ് ഡോ. ഡിസൂസ

ബറേലി: പരസ്യമായി ഭീഷണികള്‍ ഉയരുകയാണെന്നും ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ കരുതലോടെ നടത്തേണ്ട അവസ്ഥയിലാണെന്നും ഉത്തര്‍പ്രദേശിലെ ബറേലി ബിഷപ് ഡോ. ഇഗ്‌നേഷ്യസ് ഡിസൂസ. ഭരണകൂടവും പോലീസും ചില മുന്നറിയിപ്പുകള്‍ നല്കുന്നതല്ലാതെ നടപടിയൊന്നും എടുക്കുന്നില്ല. ഭീഷണിപ്പെടുത്തുന്നവര്‍ സൈ്വരവിഹാരം നടത്തുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ഭീഷണികള്‍ ക്രൈസ്തവരെ ഭീതിയിലാഴ്ത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ അസത്യം പറഞ്ഞു പരത്തുകയാണ്. െ്രെകസ്തവര്‍ ചെയ്യുന്നതെല്ലാം മതപരിവര്‍ത്തനത്തിനുവേണ്ടിയാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഈ ഭീഷണികളും ദുഷ്പ്രചാരണങ്ങളുംമൂലം െ്രെകസ്തവര്‍ ഭയചകിതരായിരിക്കുന്നു. തങ്ങള്‍ ആക്രമിക്കപ്പെടുമെന്നു െ്രെകസ്തവര്‍ ഭയപ്പെടുന്നെന്നും ബിഷപ് പറഞ്ഞു.

സമൂഹത്തിനു മുഴുവനുംവേണ്ടിയാകണം തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. മതത്തിനല്ല രാജ്യപുരോഗതിക്കാണു ഗവണ്‍മെന്റ് മുന്‍തൂക്കം നല്‌കേണ്ടത്. മഹാത്മാഗാന്ധിയും മറ്റും ജനങ്ങളെ ഒരുമിപ്പിച്ചപ്പോള്‍ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണ് ഇന്നു കാണുന്നത്. ഇന്ത്യ ഒരു സമുദായത്തിനുവേണ്ടിയുള്ളതാണെന്നും മറ്റും പ്രചരിപ്പിക്കുന്നതു ശരിയല്ല. രാജ്യം എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ്: ഭീക്ഷണിപ്പെടത്തുന്നവരെ പിടികൂടണമെന്നും ഡോ. ഡിസൂസ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ