നൈജീരിയയിലെ ക്രൈസ്തവർക്ക് ഭീഷണിക്കത്ത്; പള്ളികൾ തുറക്കരുതെന്നും പ്രാർത്ഥന നടത്തരുതെന്നും മുന്നറിയിപ്പ്

നൈജീരിയയിലെ സാംഫറ സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹത്തിന്, പള്ളികൾ അടച്ചിടാനും പ്രാർത്ഥനകൾ നടത്തരുതെന്നും മുന്നറിയിപ്പ് നൽകി ഭീഷണിക്കത്ത്. ഇല്ലെങ്കിൽ ക്രൂരമായ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു സംഘം ഭീഷണി മുഴക്കിയിരിക്കുന്നത്‌. സാംഫറ സ്റ്റേറ്റ് പോലീസ് വക്താവ്, ഡി.എസ്.പി മുഹമ്മദ് ഷെഹു എന്നിവർ ഇക്കാര്യം സ്ഥിരീകരിച്ചു.

“ദൈവാലയത്തിലെ പ്രാർത്ഥന നിർത്താനും പള്ളികൾ അടച്ചുപൂട്ടാനും സാംഫറ സംസ്ഥാനത്തെ ക്രിസ്ത്യാനികൾക്ക് പേര് വെളിപ്പെടുത്താത്ത ഒരു സംഘം ഭീഷണിക്കത്ത് അയച്ചു” – പോലീസ് വക്താവ് അറിയിച്ചു. ഭീഷണിയെക്കുറിച്ച് പോലീസ് ക്രിസ്ത്യൻ നേതാക്കളെ അറിയിച്ചു. അതനുസരിച്ച്, പള്ളികൾക്കു ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

നൈജീരിയ മതേതരത്വ രാജ്യമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ക്രൈസ്തവർക്കെതിരെ ഇസ്‌ലാമിക തീവ്രവാദികളുടെ ആക്രമണം രൂക്ഷമാവുകയാണ്. സാംഫറയിലെ ക്രൈസ്തവർക്കു വേണ്ടി ക്രിസ്ത്യൻ നേതാവ് ലോകമെമ്പാടുമുള്ള ക്രൈസ്തവരിൽ നിന്ന് പ്രാർത്ഥന അഭ്യർത്ഥിച്ചു.

എല്ലാ ആരാധനാലയങ്ങളിലും ക്രൈസ്തവ ഭവനങ്ങളിലും മറ്റ് ക്രിസ്ത്യൻ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പോലീസ് ക്രൈസ്തവർക്ക് നിർദ്ദേശം നൽകി. അടുത്ത മൂന്നു മാസത്തേക്ക് വൈകുന്നേരം അഞ്ചു മണിക്കു ശേഷം ദൈവാലയത്തിലെ പ്രാർത്ഥനകൾ നടത്തരുതെന്നും സാംഫാര സ്റ്റേറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ പള്ളികളോടും നിർദ്ദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.