നവതി ഗാനം ‘തൊഴിലാളി മദ്ധ്യസ്ഥൻ’ പ്രകാശനം ചെയ്തു

തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ  നവതി ആഘോഷഗാനം ‘തൊഴിലാളി മദ്ധ്യസ്ഥൻ’ പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. തൃശൂർ ഡിബിസിഎൽസി -യിൽ നടന്ന ചടങ്ങിൽ വികാരി റവ. ഫാ. തോമസ് ചൂണ്ടൽ അദ്ധ്യക്ഷത വഹിച്ചു.

റവ. ഡോ. ഫാ. പോൾ പൂവത്തിങ്കൽ, ഫാ. ബേബി ഷെപ്പേഡ് സിഎംഐ, അസി. വികാരി ഫാ. മിഥുൻ വടക്കേത്തല, അത്മായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, കെ.ജെ. ജോമോൻ, കൈക്കാരൻ പോൾ ആലുക്ക തുടങ്ങിയവർ പങ്കെടുത്തു.

ഫാ. തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ ഫാ. ബേബി ഷെപ്പേഡ് സിഎംഐ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് കെ.ജെ. ജോമോനാണ്. ആലാപനം നടത്തിയിരിക്കുന്നത് ദൈവഗായകൻ പാടും പാതിരി ഫാ. പോൾ പൂവത്തിങ്കലും സാനിയ സെബാസ്റ്റ്യനും ചേർന്നാണ്. മീഡിയ കത്തോലിക്കയിലൂടെയാണ് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.