ഈ വർഷത്തെ ക്രിസ്തുമസ് ട്രീ വത്തിക്കാനിൽ എത്തിച്ചു

ഈ വർഷത്തെ പരമ്പരാഗത പ്രകൃതിദത്ത ക്രിസ്മസ് ട്രീ നവംബർ 23 -ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തി. 28 മീറ്റർ നീളമുള്ള സരളവൃക്ഷം വടക്കൻ ഇറ്റലിയിലെ ആൻഡലോയിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. ഈ വർഷത്തെ ക്രിസ്തുമസ് ട്രീയുടെ അലങ്കാരങ്ങൾ നടത്തുന്നത് ട്രെന്റിനോ പ്രതിനിധികളാണ്.

പെറുവിലെ ഹുവാങ്കവെലിക്ക ഡിപ്പാർട്ട്‌മെന്റിലെ ആൻഡിയൻ കമ്മ്യൂണിറ്റിയായ ചോപ്‌ക്ക പട്ടണത്തിൽ നിന്ന് വരുന്ന പുൽത്തൊട്ടി ഈ ക്രിസ്തുമസ് ട്രീയുടെ അടുത്തായി സ്ഥാപിക്കും. ഡിസംബർ പത്തിന് വൈകുന്നേരം 5 മണിക്ക് (റോം സമയം) പുൽക്കൂടിന്റെ ഉദ്ഘാടനവും ക്രിസ്തുമസ് ട്രീയുടെ ദീപാലങ്കാരവും നടക്കും.

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവൺമെന്റിന്റെ പ്രസിഡന്റ് ബിഷപ്പ് ഫെർണാണ്ടോ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.