കൊല്ലപ്പെടുന്നതിനു മുമ്പ് ആ സന്യാസിനിമാരുടെ പ്രാർത്ഥന ഇതായിരുന്നു

2016 മാർച്ച് മാസത്തിൽ യെമനിൽ ഒരു കോൺവെന്റിലും നഴ്സിംഗ് ഹോമിലും നടന്ന ഭീകരാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. മദർ തെരേസ സ്ഥാപിച്ച സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാല് സന്യാസിനിമാരായിരുന്നു ആ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആ സിസ്റ്റേഴ്സ് വിശുദ്ധ കുർബാനക്കു ശേഷം പ്രഭാതഭക്ഷണത്തിനു മുമ്പായി ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. അവർ പതിവായി ചൊല്ലിയിരുന്ന ആ പ്രാർത്ഥനയായിരുന്നു ഈ ഭൂമിയിലെ അവരുടെ അവസാനത്തെ പ്രാർത്ഥനയും. വളരെ ലളിതവും സുന്ദരവുമായ ആ പ്രാർത്ഥനയിതാ…

“കർത്താവേ, ഉദാരമായി സ്‌നേഹിക്കാൻ എന്നെ പഠിപ്പിക്കൂ. മറ്റുള്ളവർ അർഹിക്കുന്നതു പോലെ അവരെ സേവിക്കാൻ എന്നെ പഠിപ്പിക്കണമേ. ചെലവ് കണക്കാക്കാതെ സഹായിക്കാൻ അനുഗ്രഹിക്കണമേ. വിശ്രമമില്ലാതെ ദൈവാരാജ്യത്തിനു വേണ്ടി അദ്ധ്വാനിക്കാനും പ്രതിഫലം ആഗ്രഹിക്കാതെ ശുശ്രൂഷിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ, ആമ്മേൻ.”

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.