ലോകമെമ്പാടുമുള്ള കത്തോലിക്കർ ലിയോ പതിമൂന്നാമൻ പാപ്പയ്‌ക്ക്‌ നൽകിയ സമ്മാനം

ലിയോ പതിമൂന്നാമൻ പാപ്പായ്ക്ക് അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ അൻപതാം വാർഷിക ദിനത്തിൽ ഒരു സമ്മാനം ലഭിച്ചു. ഒന്നോ രണ്ടോ വ്യക്തികൾ നൽകിയ സമ്മാനം അല്ല. മറിച്ച് ലോകം മുഴുവനുമുള്ള കത്തോലിക്കർ നൽകിയ ഒരു സമ്മാനം. ആ സമ്മാനമാണ് സാൻ ജോവാക്കീനോ  ദൈവാലയം. വിശുദ്ധ യോവാക്കിമിന്റെ നാമത്തിൽ ഉള്ള ഈ ദൈവാലയം നിർമ്മിച്ചത് ലോകം മുഴുവനും ഉള്ള കത്തോലിക്കർ സംഭാവന നൽകിയ പണം കൊണ്ടാണ്. പാപ്പയ്ക്ക് നൽകുവാൻ കത്തോലിക്കർ ഇതിലും വലിയ ഒരു സമ്മാനം കണ്ടില്ല എന്നുതന്നെ പറയാം.

തന്റെ പേരിനു കാരണക്കാരനായ വിശുദ്ധ യോവാക്കിമിന്റെ നാമത്തിൽ ഒരു ദൈവാലയം പണിയണം എന്നത് ലിയോ പതിമൂന്നാമൻ പാപ്പയുടെ ആഗ്രഹമായിരുന്നു. ഫ്രഞ്ച് മഠാധിപതിയായ അന്റോണിയോ ബ്രൂഗിഡോയുടെ നിർദേശപ്രകാരം അദ്ദേഹം അതിനുള്ള പദ്ധതി ആരംഭിച്ചു. നിർമ്മാണം കേവലം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാക്കി, 1898 ഓഗസ്റ്റ് 20 -ന് പള്ളി സമർപ്പിച്ചു. ബ്രൂജിഡോയുടെ അഭ്യർത്ഥനപ്രകാരം, 27 രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കർ ഈ പള്ളി പണിയുന്നതിനായി ഉദാരമായി സംഭാവന നൽകി.

ഈ രാജ്യങ്ങളുടെ പേരുകൾ പള്ളിയുടെ അകത്ത്, പ്രവേശന കവാടത്തിന് മുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. അർജന്റീന, ബവേറിയ, ബെൽജിയം, ബ്രസീൽ, കാനഡ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഹോളണ്ട്, അയർലൻഡ്, ഇറ്റലി, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങൾ വലിയ തുകകൾ സംഭാവന ചെയ്‌തിരുന്നു. അതിനാൽ ഈ രാജ്യങ്ങൾക്കായി പ്രത്യേക ചാപ്പലുകളും ക്രമീകരിച്ചിട്ടുണ്ട്.

ഈ ദൈവാലയത്തിൽ എല്ലാം വിരൽ ചൂണ്ടുന്നത് ദിവ്യകാരുണ്യത്തിലേക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആളുകൾ ഈ ദൈവാലയത്തിൽ എത്തി പ്രാർത്ഥിച്ചു കടന്നുപോകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.