വിദ്യാഭ്യാസത്തിലൂടെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന വിദ്യാർത്ഥികൾ

ഫ്ലോറിഡയിലെ ടമ്പയില്‍ ജെസ്യൂട്ട് ഹൈസ്കൂളിൽ 22 വിദ്യാർത്ഥികൾ വിശ്വാസത്തിലേക്ക് തിരികെ വന്നു. 1997 -നും 2012 -നുമിടയിൽ ജനിച്ച ചെറുപ്പക്കാർക്കിടയിൽ നിരീശ്വരവാദത്തിൽ ഗണ്യമായ വർദ്ധനവ്, ദേശീയ ഗവേഷണ സംഘടനയായ ബാർന ഗ്രൂപ്പ് 2018 -ൽ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാൽ ജെസ്യുട്ട് വൈദികർ നടത്തുന്ന കത്തോലിക്കാ സ്‌കൂളിലെ വിദ്യാഭ്യാസത്തിന്റെ ഫലമായി സ്‌കൂളിലെ 22 വിദ്യാർത്ഥികൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

മെയ് 13, 14 തീയതികളിൽ സ്കൂളിൽ നടന്ന രണ്ട് കൂട്ടായ്മകളിലാണ് ജ്ഞാനസ്നാന ചടങ്ങുകൾ നടന്നത്. ഈ സ്ക്കൂളിൽ നടക്കുന്ന മികച്ച പരിശീലനത്തിന്റെ ഫലമാണ് ഇങ്ങനെയൊരു മാറ്റം കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ ഉണ്ടായതെന്ന് ജെസ്യുട്ട് വൈദികൻ ഫാ. സീൻ സലായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.