ഡൗൺ സിൻഡ്രോമിനെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റിമറിച്ച കത്തോലിക്കാ ഡോക്ടർ

ജെറോം ലെജ്യൂൺ എന്ന കത്തോലിക്കാ ഡോക്ടർ ഡൗൺ സിൻഡ്രോമിനെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആത്മീയവും ബൗദ്ധികവുമായ കഴിവുകൾ സമൂഹത്തിന് വളരെ പ്രചോദനമായിരുന്നു. ജെറോം ലെജ്യൂണിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണ നടപടികൾ പുരോഗമിക്കുകയാണ്.

1926 ജൂൺ 13 -ന് ഫ്രാൻസിലെ മോൺട്രോഗിൽ ജനിച്ച ഡോ. ലെജ്യൂൺ 1958 -ൽ ഡൗൺ സിൻഡ്രോമിനു കാരണമായ ക്രോമസോം ജോടി 21 -ന്റെ ട്രൈസോമി കണ്ടെത്തി. ഈ കണ്ടുപിടിത്തം 1959 -ൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു. അന്നു മുതൽ, ഈ അവസ്ഥയിലുള്ള കുട്ടികളെ ഗർഭച്ഛിദ്രം ചെയ്യുന്നതിനെ ന്യായീകരിക്കാൻ തന്റെ കണ്ടെത്തലിനെ ഉപകരണമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ലെജ്യൂൺ പോരാടി. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന ഡോ. ലെജ്യൂണിന്റെ നിലപാട് അക്കാലഘട്ടത്തിൽ പ്രസക്തമായിരുന്നു.

“അദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും സത്യാന്വേഷണത്തിലേക്കായിരുന്നു. തന്റെ ശാസ്ത്രീയവും ആത്മീയവുമായ ബുദ്ധി ഉപയോഗിച്ച് അദ്ദേഹം ലോകത്തിന് നിരവധി സംഭാവനകൾ നൽകി. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളോട് അദ്ദേഹം വളരെയധികം സ്നേഹം പ്രകടിപ്പിച്ചു” – നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.