മണ്ണാര്‍ക്കാട് പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളിയില്‍ തിരുനാള്‍ കൊടിയേറി

പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ കൊടിയേറ്റം ഇടവക വികാരി റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി നടത്തി. തുടര്‍ന്ന് അസി. വികാരി ഫാ. ഷിന്‍സ് കാക്കാനിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന, ലദീഞ്ഞ് എന്നിവ നടന്നു. കോവിഡ്-19 പ്രതിരോധ മാനദന്ധങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെയാണ് തിരുനാള്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 6.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജിബിന്‍ പുലവേലില്‍ കാര്‍മ്മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്യും. 8.30-ന് നടക്കുന്ന രണ്ടാമത്തെ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. റെന്നി കാഞ്ഞിരത്തിങ്കല്‍ കാര്‍മ്മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്യും. രാവിലെ 10.30-നുള്ള മൂന്നാമത്തെ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെയ്‌മോന്‍ പള്ളിനീരാക്കല്‍ കാര്‍മ്മികത്വം വഹിക്കും. ഫാ. ജോയ്‌സണ്‍ ആക്കാപ്പറമ്പില്‍ സന്ദേശം നല്‍കും. ഇടവക അസി. വികാരി ഫാ. ഷിന്‍സ് കാക്കാനിയുടെ നേതൃത്വത്തില്‍ പള്ളിക്കു ചുറ്റും തിരുനാള്‍ പ്രദക്ഷിണം നടത്തും. തുടര്‍ന്ന് സമാപനാശീര്‍വ്വാദത്തോടു കൂടി തിരുനാള്‍ സമാപിക്കും.

ഇടവക വികാരി റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി, അസി. വികാരി ഫാ. ഷിന്‍സ് കാക്കാനിയില്‍, കൈക്കാരന്മാരായ ജോസ് കാട്രുകുടിയില്‍, ബേബി കണ്ണംപള്ളില്‍, ഇടവക കുടുംബ കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.