കാര്‍ഡിനല്‍ കൗണ്‍സിലര്‍മാരുടെ മുപ്പതാമത്തെ സമ്മേളനം വത്തിക്കാനിൽ

ജൂൺ 25 മുതൽ 27 വരെ നീളുന്ന പാപ്പായുമായുള്ള കർദ്ദിനാളന്മാരുടെ ആലോചനാസമിതിയുടെ മുപ്പതാമത്തെ സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു. “സുവിശേഷം പ്രസംഗിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഈ സമ്മേളനത്തിൽ, റോമൻ കൂരിയായുടെ അപ്പോസ്തോലിക നിയമാവലി ചർച്ച ചെയ്യപ്പെടും.

നിലവിലുള്ള നിയമാവലിയായ “പാസ്റ്റർ ബോണസ്” 1988, ജൂൺ 28-ാം തീയതി വി. ജോൺപോൾ രണ്ടാമൻ മാർപാപ്പായുടെ കാലത്ത് രൂപികരിക്കപ്പെട്ടതാണ്. ഇതിന് പകരംവയ്ക്കാനാണ് പുതിയ നിയമാവലി ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിൽ രൂപികരിക്കപ്പെട്ടിരിക്കുന്നത്.

പഴയ നിയമാവലയിൽ 193 വ്യവസ്ഥകളും, 2011-2013 കാലഘട്ടങ്ങളിൽ ബെനഡിക്ട് 16-ാമൻ പാപ്പാ പുറപ്പെടുവിച്ച 2 മോട്ടു പ്രോപ്രിയോയും, 2014-ൽ ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച മോട്ടു പ്രോപ്രിയോയും ഉൾകൊണ്ടിരിക്കുന്നു. ഒരു നിയമാവലി പ്രസിദ്ധീകരിക്കുന്നതിനു മാത്രമല്ല കർദ്ദിനാളന്മാരുടെ ഈ കൗൺസിൽ രൂപികരിച്ചിരിക്കുന്നത്. മറിച്ച്, പരിശുദ്ധ പിതാവിനെ സഭയുടെ ഭരണനിർവ്വഹണത്തിൽ സഹായിക്കുന്നതിനു കൂടി വേണ്ടിയാണ്.