കെസിഡബ്ള്യൂഎ ‘അടുക്കളത്തോട്ട പരിപാലനം’: മൂന്നാമത് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ട പരിപാലനത്തെക്കുറിച്ച് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യസ്വയംപര്യാപ്തതയും സുരക്ഷിതമായ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്തുവാൻ ലക്ഷ്യമിട്ട് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന കാർഷികസമൃദ്ധി പദ്ധതിയോടു ചേർന്ന് അതിരൂപതയിലെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ അതിരൂപതാ തലത്തിൽ നടപ്പിലാക്കുന്ന ‘നെല്ലും നീരും ‘- കൃഷിവ്യാപന പദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. സംസ്ഥാന കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോൺ ഷെറി അടുക്കളത്തോട്ട നിർമ്മാണത്തെയും പരിപാലനത്തെയും കുറിച്ചു ക്ലാസ്സ് നയിച്ചു.

കെ.സി.ഡബ്ല്യു.എ. സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ, വൈസ് പ്രസിഡന്റ് ബിൻസി ഷിബൂ മാറികവീട്ടിൽ, ട്രഷറർ എൽസമ്മ സക്കറിയ എന്നിവർ പ്രസംഗിച്ചു. 322 പേർ പങ്കെടുത്തു.

ഷൈനി സിറയക് ചൊള്ളമ്പേൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.