ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മൂന്നാം വാർഷികവും ഏഞ്ചൽസ് മീറ്റും

പ്രെ​​​സ്റ്റ​​ൺ: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ​​യും രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​നാ​​​യി മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ​​​തി​​ന്‍റെ​​യും മൂ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​വും കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​യ​​​ർ​​​പ്പ​​​ണ​​​വും ഇ​​​ന്ന​​​ലെ പ്രെ​​​സ്റ്റ​​​ണി​​​ലെ സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സാ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്നു. രൂ​​​പ​​​ത​​​യി​​​ലെ എ​​​ട്ടു റീ​​​ജ​​ണു​​​ക​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക ബൈ​​​ബി​​​ൾ ക​​​ൺ​​​വ​​​ൻ​​​ഷ​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫാ. ​​​ജോ​​​ർ​​​ജ്ജ് പ​​​ന​​​ക്ക​​ലി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രെ​​​സ്റ്റ​​​ൺ റീ​​​ജ​​ണി​​​ൽ ന​​​ട​​​ന്ന ബൈ​​​ബി​​​ൾ ക​​​ൺ​​​വ​​​ൻ​​​ഷ​​​നു ​​ശേ​​​ഷ​​​മാ​​​ണ് ല​​​ളി​​​ത​​​മാ​​​യി ആ​​​ഘോ​​​ഷപ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ന്ന​​​ത്.

മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ലി​​നെ എ​​​ട്ടു റീ​​​ജ​​ണു​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ചേ​​​ർ​​​ന്ന് പൂ​​​ച്ചെ​​​ണ്ട് ന​​​ൽ​​​കി സ്വീ​​​ക​​​രി​​ച്ചു. തു​​​ട​​​ർ​​​ന്ന് ഈ​​യി​​ടെ വി​​​ശു​​​ദ്ധ​​​രാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യാ​​​യു​​​ടെ​​​യും ക​​​ർ​​​ദ്ദി​​നാ​​​ൾ ന്യൂ​​​മാ​​ന്‍റെ​​യും ഛായാ​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പി​​​ൽ രൂ​​​പ​​​ത വി​​​കാ​​​രി ജ​​ന​​റാ​​ൾ ഫാ. ​​​ജി​​​നോ അ​​​രീ​​​ക്കാ​​​ട്ട്, പ്രെ​​​സ്റ്റ​​ൺ റീ​​​ജ​​ണ​​​ൽ പ്രീ​​​സ്റ്റ് ഇ​​​ൻ​ ചാ​​​ർ​​​ജ് ഫാ. ​​​സ​​​ജി തോ​​​ട്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ തി​​​രി​​​ക​​​ൾ തെ​​​ളി​​​ച്ചു.

വി. മ​​​റി​​​യം ത്രേ​​​സ്യാ​​​യു​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് ഫാ. ​​​ജോ​​​ർ​​​ജ്ജ് പ​​​ന​​​ക്ക​​​ൽ ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷ്ഠി​​​ച്ചു. ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ലി​​ന്‍റെ കാ​​​ർ​​​മ്മി​​ക​​​ത്വ​​​ത്തി​​​ൽ രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​രും വി​​​വി​​​ധ റീ​​​ജ​​ണു​​ക​​​ളി​​​ൽ നി​​​ന്നെ​​​ത്തി​​​യ അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ചേ​​​ർ​​​ന്ന് കൃ​​​ത​​​ജ്ഞ​​​താ​​ബ​​​ലിയ​​​ർ​​​പ്പി​​​ച്ചു.

ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യകു​​​ർ​​​ബാ​​​ന സ്വീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള നാ​​​ൽ​​​പ​​​തോ​​​ളം കു​​​ട്ടി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ​​​കൊ​​​ണ്ടു​​​ള്ള ഏ​​​ഞ്ച​​​ൽ​​​സ് മീ​​​റ്റും ആ​​​ഘോ​​​ഷപ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്നു.

വി​​​കാ​​​രി ജ​​ന​​റാ​​ൾ​​മാ​​​രാ​​​യ ഫാ. ​​​ജോ​​​ർ​​​ജ്ജ് ചേ​​​ല​​​ക്ക​​​ൽ, ഫാ. ​​​ജി​​​നോ അ​​​രീ​​​ക്കാ​​​ട്ട്, ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി ഫാ. ​​​ബാ​​​ബു പു​​​ത്ത​​​ൻ​​​പു​​​രയ്​​​ക്ക​​​ൽ, പ്രെ​​​സ്റ്റ​​ൺ റീ​​​ജ​​​ണ​​​ൽ പ്രീ​​​സ്റ്റ് ഇ​​​ൻ​ ചാ​​​ർജ്ജ് ഫാ. ​​​സ​​​ജി തോ​​​ട്ട​​​ത്തി​​​ൽ, ഫാ. ​​​ഫാ​​​ൻ​​​സ്വാ പ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ൾക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഫാ. ​​​ജോ​​​സ് അ​​​ഞ്ചാ​​​നി​​​ക്ക​​ലി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​ലു​​​ള്ള ഗാ​​​യ​​​ക​​സം​​​ഘം ഗാ​​​നശു​​​ശ്രൂ​​​ഷ ​ന​​യി​​ച്ചു.