മഴ ശക്തം: ശ്രദ്ധിക്കാം ഈ കാര്യങ്ങൾ 

കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്. പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപകമായി തുടരുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. പതിനഞ്ചാം തീയതി വരെ മഴ നീളും എന്ന മുന്നറിയിപ്പുകളാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇപ്പോൾ നൽകുന്നത്. മഴ തുടരുകയും കാലവർഷക്കെടുതികൾ ശക്തമാവുകയും ചെയ്യുന്നതിനാൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങൾ ചുവടെ ചേർക്കുകയാണ്.

1. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളക്കെട്ടിലും മറ്റും കളിക്കാനുള്ള കുട്ടികളുടെ ശ്രമത്തെ യുക്തിപൂർവ്വം ചെറുക്കാം.

2. നദികൾ മുറിച്ചുകടക്കുന്നതും ഇറങ്ങുന്നതും കഴിവതും ഒഴിവാക്കുക.

3. വൃക്ഷങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക. മലയോര മേഖലകളിലേയ്ക്കുള്ള വിനോദസഞ്ചാരം, രാത്രിയാത്രകൾ തുടങ്ങിയവ ഒഴിവാക്കുക.

4. ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ള ഇടങ്ങളിലുള്ളവർ സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

5. പുറത്തിറങ്ങി നടക്കുമ്പോൾ മരങ്ങൾ വീണ് വൈദ്യുതി ലൈൻ പൊട്ടിവീണു കിടപ്പുണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികൃതരെ ഉടനെ വിവരം അറിയിക്കുക.

6. മൊബൈൽ, എമർജൻസി, പവർ ബാങ്കുകൾ തുടങ്ങിയവ ചാർജ്ജ് ചെയ്തു വയ്ക്കുക.

7. കറന്റ് ഉള്ള സമയങ്ങളിൽ ടാങ്കുകളിൽ വെള്ളം നിറച്ചിടുക. അത്യാവശ്യം വേണ്ട മരുന്നുകൾ കൈവശം ഉണ്ടെന്ന് ഉറപ്പു വരുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.