ജീവിതത്തില്‍ നിന്ന് ടെന്‍ഷന്‍ ഒഴിവാക്കി നിര്‍ത്താന്‍ ചെയ്യേണ്ടവ

എല്ലാവരും അനുഭവിക്കുന്ന ഒന്നാണ് ടെന്‍ഷന്‍. നമ്മുടെ ജീവിതത്തിലെ ചില സാഹചര്യങ്ങളോടുള്ള നമ്മുടെ പ്രതികരണത്തില്‍നിന്നാണ് ടെന്‍ഷന്‍ ഉണ്ടാകുന്നത്. ടെന്‍ഷനെ അതിജീവിക്കാനുള്ള കഴിവ് എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ, ഈ കഴിവ് എല്ലാവര്‍ക്കും ഒരുപോലെ ഇല്ല. ടെന്‍ഷന്‍ കുറക്കാന്‍ പലരും പല മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം..

ടെന്‍ഷന്‍ കുറയ്ക്കുവാന്‍ ചെയ്യാവുന്ന പല കാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി ജീവിതത്തില്‍ അമിത പ്രതീക്ഷകള്‍ വയ്ക്കാതിരിക്കുക. പ്രതീക്ഷകള്‍ കൂടുകയും അവ പൂര്‍ത്തീകരിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ ടെന്‍ഷന്‍ കൂടാം. അഥവാ വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍, അവ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ടെന്‍ഷന്‍ അതിജീവിക്കുവാന്‍ കഴിവുള്ളവര്‍ ആയിരിക്കണം. നമ്മുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കണം.

മറ്റുള്ളവരുടെ സഹായം തേടുക എന്നതാണ് ടെന്‍ഷന്‍ കുറയ്ക്കാനുള്ള മറ്റൊരു വഴി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നതും ഒരു മാര്‍ഗമാണ്. ടെന്‍ഷന്റെ അടിസ്ഥാനകാരണം മാറ്റാന്‍ ശ്രമിക്കുക. വിശ്രമിക്കുവാന്‍ പരിശീലിക്കുക. കൃത്യമായി വ്യായാമം ചെയ്യുക.

ടെന്‍ഷന്‍ മാറ്റാന്‍ ആത്മീയമായി ഒരു പ്രധാന കാര്യം കൂടി ചെയ്യാം. യോഹന്നാന്‍ 14:12 വചനങ്ങളില്‍ യേശു പറഞ്ഞ വചനമാണ് ആ പരിഹാരം. പ്രസ്തുത വചനങ്ങള്‍ ഇങ്ങനെയാണ്: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേക വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കുവാന്‍ ഞാന്‍ പോകുന്നുവെന്ന് നിങ്ങളോട് പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.

ദൈവവിശ്വാസമുള്ളയാള്‍ക്ക് ദൈവപരിപാലനയെപ്പറ്റി നല്ല ബോധ്യം ഉണ്ടാകും. ടെന്‍ഷന്‍ കുറയ്ക്കാന്‍ ദൈവവിശ്വാസം ഓരോ വ്യക്തികളെയും സഹായിക്കുകയും ചെയ്യും. ദൈവവിശ്വാസം ഉള്ളവര്‍ പ്രതിസന്ധികളില്‍, ആവശ്യങ്ങളില്‍ ദൈവത്തെ ആശ്രയിക്കും. ദൈവം അവരെ സഹായിക്കും എന്നവര്‍ക്ക് ഉറപ്പാണ്. തന്മൂലം അവര്‍ക്ക് ടെന്‍ഷന്‍ കുറയും. എന്നാല്‍, വിശ്വാസവും പ്രാര്‍ത്ഥനയും ഇല്ലാത്തവര്‍ക്ക് ടെന്‍ഷന്‍ കൂടും. അതുകൊണ്ട് ദൈവത്തില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് സധൈര്യരായി മുന്നോട്ടുപോകാം.