സാത്താന്‍ ഭയക്കുന്ന കാര്യങ്ങള്‍ 

മെക്‌സിക്കോ അതിരൂപതയിലെ ഭൂതോച്ചാടകരുടെ മുന്‍ ദേശീയ കോര്‍ഡിനേറ്ററായിരുന്ന ഫാ. ലോപ്പസ് അടക്കമുള്ള, ഈ മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള എല്ലാവരും പ്രത്യേകിച്ച്, വൈദികര്‍ സാക്ഷ്യപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. സാത്താന്‍ ഭയക്കുകയും ഞെട്ടിവിറയ്ക്കുകയും ചെയ്യുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടെന്നതാണത് അത്. അവ ഏതൊക്കെയെന്ന് നോക്കാം.

പിശാച് എത്ര വലിയ ശക്തനാണങ്കിലും അവന്‍ പേടിക്കുന്ന, മുട്ടുമടക്കുന്ന ഒരു നാമം – യേശു. യേശുനാമത്തിന്റെ മുമ്പിലേ സാത്താന്‍ കീഴ്‌പ്പെടുകയുള്ളു. യേശു എന്ന നാമം കേള്‍ക്കുമ്പോള്‍ അവന്‍ ഞെട്ടിവിറയ്ക്കും.

യേശുനാമം കഴിഞ്ഞാല്‍ പിന്നെ സാത്താന്‍ ഭയംകൊണ്ടു വിറയ്ക്കുന്ന നാമമാണ് മറിയം. പരിശുദ്ധ കുര്‍ബാനയും, ജപമാല പ്രാര്‍ത്ഥനയും പിശാച് ഏറ്റവും വെറുക്കുന്ന കാര്യങ്ങളാണ്. മേരി എന്നു കേള്‍ക്കുമ്പോഴേ സാത്താന്‍ അന്നും ഇന്നും ദേഷ്യം കൊണ്ട് ഭയത്തോടെ അലറിവിളിക്കും.

‘അപ്പോള്‍, സര്‍പ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിന് സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരിക്കുന്നവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു’ (വെളി. 12:17). പിശാചിന്റെ പ്രവര്‍ത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത് (1 യോഹ. 3:8).

പിതാവായ ദൈവം നല്‍കിയ ഏകനാമം, എല്ലാ നാമത്തിനും ഉപരിയായ നാമം, പിശാചുക്കള്‍ ഞെട്ടിവിറയ്ക്കുന്ന നാമം, സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കുന്ന നാമം, മനുഷ്യനു പാപമോചനം നല്കുന്ന നാമം, രോഗശാന്തി നല്കുന്ന നാമം, ലോകത്തിന്റെ രക്ഷക്കുള്ള ഏക നാമം. അതുകൊണ്ട് ആ നാമം വിളിച്ചപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.