കുട്ടികൾക്കായി നിർദ്ദേശങ്ങൾ നൽകുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ കുടുംബത്തിലും കുട്ടികൾ വളരുന്നത് ഓരോ രീതിയിലാണ്. ഒരു കുടുംബത്തിലെ പോലെ ആയിരിക്കില്ല മറ്റൊരു കുടുംബത്തിലെ കാര്യങ്ങൾ. എന്നിരുന്നാലും, എല്ലാവരും പാലിക്കുന്ന പൊതുവായ ചില ആശയങ്ങളുണ്ട്. കുട്ടികൾക്കായി നിയമങ്ങൾ ഉണ്ടാക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർത്തിരിക്കുന്നു…

1. മാതാപിതാക്കൾ നിർദ്ദേശങ്ങൾ നൽകുന്നവർ മാത്രമാകാതെ മാതൃകയാവുക 

കുട്ടികൾക്കായുള്ള ചില നിർദ്ദേശങ്ങൾ മാതാപിതാക്കളും പാലിക്കണമെന്ന് കുട്ടികൾ ചിലപ്പോൾ വാശി പിടിക്കുന്നതായി കാണാറുണ്ട്. അതിനായി ചെയ്യാവുന്ന ഏറ്റവും നല്ല മാർഗ്ഗം അവർക്ക് നല്ല മാതൃകയാവുക എന്നുള്ളതാണ്. ചില സന്ദർഭങ്ങളിൽ മാതാപിതാക്കൾ അത് സമ്മതിച്ചേക്കാം. എന്നിരുന്നാലും, കുട്ടികൾക്ക് ബാധകമായ എല്ലാ നിർദ്ദേശങ്ങളും മാതാപിതാക്കൾക്ക് ബാധകമാകില്ല എന്നത് വ്യക്തമാണ്. അതിനാൽ അതേ നിയമങ്ങൾ പാലിക്കാൻ മാതാപിതാക്കളെ നിർബന്ധിക്കാൻ കുട്ടികളെ അനുവദിക്കരുത്. അധികാരം മാതാപിതാക്കൾക്കാണ്; കുട്ടികൾക്കല്ല എന്നു മനസ്സിലാക്കാൻ ഇത് അവരെ സഹായിക്കുന്നു.

2. കുട്ടികൾക്ക് കൊടുക്കുന്ന ശിക്ഷകൾ യുക്തിപൂർവ്വമായിരിക്കണം

കുട്ടികളെ ശിക്ഷിക്കുമ്പോൾ അവർക്ക് തിരുത്തലുകൾ നൽകാനുതകുന്ന തരത്തിലുള്ള ശിക്ഷകൾ നൽകുക. മാസങ്ങളോളം നീണ്ടുനിൽക്കുന്ന, അവരുടെ മനസിനെ അമിതമായി വേദനിപ്പിക്കുന്ന തരത്തിലുള്ള ശിക്ഷകൾ കുട്ടികൾക്ക് നൽകരുത്. കാരണം കാലക്രമേണ, എന്തിനാണ് തങ്ങൾ ശിക്ഷിക്കപ്പെട്ടതെന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കാതെ വരും. അത് അവരിൽ മാതാപിതാക്കളോട് വിദ്വേഷം വളരുന്നതിന് കാരണമാകും.

3. നിർദ്ദേശങ്ങൾ പരിശീലിപ്പിക്കാൻ ചെറുപ്പത്തിലേ ശീലിപ്പിക്കുക

ചെറുപ്പമായതിനാൽ കുട്ടികൾക്ക് ഒന്നും മനസ്സിലാകുന്നില്ല എന്ന് കരുതരുത്. ഉറക്കം, ഭക്ഷണം, കുളി എന്നീ നിഷ്ഠകൾ എപ്പോഴാണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള അറിവുകൾ ചെറുപ്പത്തിൽ തന്നെ കുട്ടികൾക്കു നൽകുക. കുട്ടികൾ സ്വയം തീരുമാനങ്ങൾ എടുക്കാനും നല്ല ശീലങ്ങൾ അഭ്യസിക്കാനും ഇടയാക്കും. കുട്ടികൾക്ക് നിയമങ്ങൾ നൽകുന്നത് നേരത്തെ ആരംഭിക്കുമ്പോൾ, പ്രീസ്‌കൂളിലും കിന്റർഗാർട്ടനിലും ആരംഭിക്കുന്ന നിയമങ്ങളുടെ വേഗത്തിലുള്ള പൊരുത്തപ്പെടുത്തലിനും സ്വീകാര്യതക്കും അത് ഇടയാക്കും.

4. കുട്ടികളോട് പറയുന്ന നിർദ്ദേശങ്ങൾ ആവർത്തിക്കരുത്

ആവർത്തിച്ചു വരുന്ന തെറ്റുകൾ കണ്ടെത്താൻ കുട്ടികളെ തന്നെ അനുവദിക്കുക. അത് അവർ സ്വയം തിരുത്തുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യട്ടെ. കുട്ടികൾക്കു കൊടുക്കുന്ന നിർദ്ദേശങ്ങൾ ആവർത്തിക്കുന്ന രീതി അവരുടെ വളർച്ചയ്ക്ക് സഹായകരമല്ല.

5. കുട്ടികളോട് എല്ലാം കൃത്യമായി പറയണം

നിയമങ്ങൾ വ്യക്തമായി സജ്ജീകരിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഒരു നിയമം ലംഘിച്ചതിന് കുട്ടികൾ ശിക്ഷിക്കപ്പെടുകയാണെങ്കിൽ എങ്ങനെ, എന്തുകൊണ്ടാണ് അവർ ശിക്ഷിക്കപ്പെടുന്നതെന്ന് കുട്ടികൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.