പ്രതിസന്ധികള്‍ക്കിടയിലും സേവനസന്നദ്ധരായി സിറിയയിലെ ക്രിസ്ത്യാനികള്‍  

സിറിയയിൽ ക്രിസ്ത്യാനികൾ നേരിടുന്ന വലിയ പീഡനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവിലും കൊറോണ ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായി ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹം. സിറിയയിലെ  2050,000 ക്രിസ്ത്യൻ കുടുംബങ്ങളെ സഹായിക്കുന്നതിനായി 550,000 ഡോളർ സഹായ പദ്ധതിയാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്.

സിറിയയില്‍ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമാണ്. പ്രത്യേകിച്ച് ഈ ലോക് ഡൗൺ കാലത്ത്. പല കുടുംബങ്ങളിലും ദാരിദ്ര്യം പിടിമുറുക്കിയിരിക്കുന്നു. അതിനാല്‍, കൊറോണ വൈറസിന്റെ ദുരിതത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപെടുന്നതിന് ഓരോ കുടുംബത്തിനും 28 ഡോളറിന്റെ സബ്‌സിഡി ലഭ്യമാക്കുന്നു. ഒരു കുടുംബത്തിന് അത്യാവശ്യം കഴിയാനുള്ള സാമ്പത്തിക സ്ഥിതി ഇതിലൂടെ ലഭിക്കുന്നു.

ഈ സഹായ പരിപാടി ഏഴ് വ്യത്യസ്ത പ്രോജക്ടുകളിലായി വിവിധ സ്ഥലങ്ങളിൽ എത്തുന്നു. സഹായം ലഭ്യമാകുന്നവരില്‍ ആഭ്യന്തര യുദ്ധത്തിൽ കനത്ത നാശനഷ്ടമുണ്ടായ ആളുകളും ഉള്‍പ്പെടുന്നു. അലപ്പോയിൽ നിന്നുള്ള 6,190 കുടുംബങ്ങളും ഹോംസിൽ നിന്ന് 7,680 പേരും. യുദ്ധം തുടരുന്ന വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹസ്സാകെ, അൽ-കമിഷ്ലി പട്ടണങ്ങളിൽ നിന്നുള്ള 400 ഓളം കുടുംബങ്ങളെയും ഈ പ്രോജക്ട് വഴി സഹായിക്കും.

ഒൻപത് വർഷത്തിനിടയിൽ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ മൂലം സിറിയൻ ക്രിസ്ത്യാനികൾ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. 2011 ന് മുമ്പ് ക്രിസ്ത്യാനികളോടുള്ള വിവേചനം വളരെ അപൂർവമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി വളരെ രൂക്ഷമാണ്. സർക്കാർ തലത്തില്‍ വളരെയധികം വിവേചനമാണ് ഇവിടെ ക്രിസ്ത്യാനികള്‍ നേരിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.