സെമിനാരിയെ സംരക്ഷിക്കുവാൻ മതിലുകൾ തീർത്ത് നൈജീരിയൻ വൈദികാർത്ഥികൾ

വൈദികാർത്ഥിയെ തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയും ചെയ്തതിനു ശേഷം സെമിനാരിയുടെയും സെമിനാരിക്കാരുടെയും സംരക്ഷണം ഉറപ്പുവരുത്തുവാൻ ചുറ്റുമതിൽ നിർമ്മിച്ചു. നൈജീരിയയിലെ കടുന നഗരത്തിലെ ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ ആണ് സെമിനാരിക്കാർ ചേർന്ന് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. ഈ സെമിനാരി ആക്രമിച്ചാണ് നാലു വൈദിക വിദ്യാർത്ഥികളെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോവുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തത്.

തോക്കുധാരികളായ മുസ്ലിം തീവ്രവാദ സംഘം ജനുവരി എട്ടാം തീയതിയാണ് സെമിനാരി ആക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോഴേയ്ക്കും ആക്രമികൾ നാല് സെമിനാരിക്കാരുമായി കടന്നിരുന്നു. ഇതിൽ മൂന്നു പേരെ തീവ്രവാദികൾ ഒരാഴ്ചയ്ക്ക് ശേഷം വിട്ടയച്ചു. എന്നാൽ മൈക്കിൾ എന്ന സെമിനാരിക്കാരന്റെ മൃതശരീരം മാത്രമാണ് ലഭിച്ചത്. 268 സെമിനാരിക്കാരുടെ പ്രാര്‍ത്ഥനകളോടെ മൈക്കിൾ സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നു. അത് ഒരു വഴിത്തിരിവായിരുന്നു. അന്നുമുതൽ ആക്രമിക്കപ്പെടുവാനുള്ള സാധ്യത മുന്നിൽകണ്ടുകൊണ്ടുള്ള ജീവിതത്തിനു സുരക്ഷിതത്വ ബോധം നൽകിക്കൊണ്ടാണ് ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത്.

2,870 മീറ്റർ നീളമുള്ള ചുറ്റുമതിൽ ചാടിക്കടക്കുക എന്നത് അത്ര എളുപ്പമല്ല. ഈ ചുറ്റുമതിൽ സെമിനാരി വിദ്യാർത്ഥികൾ ചേർന്നാണ് നിർമ്മിച്ചതെന്ന് പ്രത്യേകതയും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.