“സത്യം പറഞ്ഞതിന് ഞങ്ങളെ നിശബ്ദരാക്കാൻ അവർ ആഗ്രഹിക്കുന്നു”: മെക്സിക്കോയിൽ നിന്നും വേദനയോടെ ബിഷപ്പ്

“സത്യം പറഞ്ഞതിന് ഞങ്ങളെ നിശബ്ദരാക്കാൻ അവർ ആഗ്രഹിക്കുന്നു” – മെക്സിക്കോയിൽ നിന്നും ബിഷപ്പ് റാമോൺ കാസ്ട്രോ കാസ്ട്രോയുടെ വാക്കുകളാണിത്. ക്യൂർനാവാക്കയിലെ ബിഷപ്പും മെക്സിക്കൻ എപ്പിസ്കോപ്പറ്റ് കോൺഫറൻസിന്റെ (CEM) ജനറൽ സെക്രട്ടറിയുമായ ബിഷപ്പ് റാമോൺ കാസ്ട്രോ കാസ്ട്രോ, നവംബർ 21 -ന് ക്രിസ്തുരാജന്റെ തിരുനാളിൽ വിശുദ്ധ കുർബാന മദ്ധ്യേയാണ് ഇക്കാര്യം പറഞ്ഞത്.

“നാം ദൈവരാജ്യത്തിന്റെ സത്യത്തെ സംരക്ഷിക്കേണ്ടവരാണ്. ഇന്ന് ആ സത്യത്തെ പ്രതിരോധിച്ചതിന് ഞങ്ങളെ നിശബ്ദരാക്കാൻ മെക്സിക്കൻ സർക്കാർ ആഗ്രഹിക്കുന്നു. നമുക്ക് സത്യവും സ്ഥിരതയുമുള്ളവരാകാം. സുവിശേഷത്തിന്റെ സ്വാതന്ത്ര്യത്തിൽ ജീവിക്കാം” – അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.