ജറുസലേമിൽ നിന്ന് വർഷങ്ങൾക്കു മുൻപ് മോഷ്ടിക്കപ്പെട്ട ബൈബിളും കാസയും കണ്ടെത്തി

ഏഴ് വർഷം മുൻപ് ജെറുസലേമിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബൈബിളും കാസയും വീണ്ടെടുത്തു. പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു മൊബൈൽ ആപ്ലികേഷന്റെ പ്രൊഫൈലിൽ ചിത്രങ്ങൾ കണ്ട ഇടവകക്കാരിൽ ഒരാളാണ് പോലീസിൽ വിവരം അറിയിച്ചത്. വിലയേറിയ കല്ലുകൾ പതിപ്പിച്ച കാസ സ്വർണ്ണത്തിൽ കൊത്തിയെടുത്തതായിരുന്നു.

ഈസ്റ്റർ ആരാധനാക്രമങ്ങളിൽ പ്രത്യേകമായുപയോഗിച്ചിരുന്ന ബൈബിളിന്റെ കവറുകൾ സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ചതാണ്. ഏഴു വർഷങ്ങൾക്കു മുൻപ് ദൈവാലയത്തിൽ നിന്ന് മോഷണം പോയ ഈ വിശുദ്ധ വസ്തുക്കൾ കണ്ടെത്തിയതിൽ സന്തോഷം ഉണ്ടെന്നു ഇടവക വികാരി ഫാ. അന്റോണിയോ ഫെർണാണ്ടസ് പറഞ്ഞു. നുസ്‌ട്രോ സെന്യോറ ഡി ട്രാൻസിറ്റോ ഇടവകയുടെ പാരമ്പര്യത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഈ വിശുദ്ധ വസ്തുക്കൾ ഗോഥിക് പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്നവയാണ്. കാസയുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അത് നന്നാക്കുവാനായി ഏൽപ്പിച്ചിട്ടുണ്ടെന്നും ഫാ. ഫെർണാണ്ടസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.