ഗുരുതരമായ രോഗം മൂലം ഉപേക്ഷിക്കപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്ന ദമ്പതികൾ 

ഗുരുതരമായ രോഗം മൂലം മാതാപിതാക്കളും സഹോദരങ്ങളും ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് അഭയമാകുകയാണ് സ്‌പെയിനിലെ മാഡ്രിഡിൽ നിന്നുള്ള ദമ്പതികളായ കാർലോസും ക്രിസ്റ്റീനയും. ഇവർ എട്ടു മക്കളുള്ള മാതാപിതാക്കളാണ്. ഏറ്റവും അവസാനം ഇവർക്ക് ജനിച്ച കുഞ്ഞു ഗുരുതരമായ വൈകല്യങ്ങളോടെയാണ് ജനിച്ചത്. അഞ്ചു വർഷങ്ങൾക്കു ശേഷം ആ കുഞ്ഞു മരിച്ചതോടെയാണ് ഈ ദമ്പതികൾ തങ്ങളുടെ ദൗത്യം തിരിച്ചറിയുകയും വൈകല്യങ്ങൾ മൂലം ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ ആരംഭിക്കുകയും ചെയ്യുന്നത്.

എട്ടാമത് ഈ ദമ്പതികൾക്ക് ജനിച്ച കുഞ്ഞിന് പെദ്രോ എന്നാണ് പേര് നൽകിയത്. ആ കുഞ്ഞിന്റെ വരവോടെ ഇവരുടെ ജീവിതം മാറി മറിയുകയായിരുന്നു. “കണ്ണില്ല. ഹൃദയം, തലച്ചോർ, ശ്വാസകോശം തുടങ്ങിയവയ്ക്കു ശരിയായ വളർച്ചയില്ല. ഇങ്ങനെ നിരവധി പ്രശ്നങ്ങളോടെയാണ് അവൻ ഞങ്ങളുടെ ഇടയിലേക്ക് വന്നത്. എത്രനാൾ കുഞ്ഞു ജീവനോടെ ഉണ്ടായിരിക്കും എന്ന് അറിയില്ല. ജീവിക്കുന്ന ഓരോ ദിവസവും അനുഗ്രഹമാണ്. അതായിരുന്നു പെദ്രോയുടെ അവസ്ഥ. ദീർഘനാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഒടുവിൽ അവനെ വീട്ടിലേയ്ക്കു കൊണ്ടുവന്നു. അത്രയും നാൾ കുഞ്ഞു കുടുംബത്തോടൊപ്പം ആയിരിക്കുമല്ലോ എന്ന ചിന്തയിൽ നിന്നായിരുന്നു അത്”- മാതാപിതാക്കൾ പറയുന്നു.

ആ കുഞ്ഞിന് കൊടുക്കാവുന്ന സ്നേഹം മുഴുവനും ഈ മാതാപിതാക്കളും അവന്റെ സഹോദരങ്ങളും നൽകി. അവനു അത് ഇഷ്ടവുമായിരുന്നു. അങ്ങനെ അഞ്ചാം വയസിൽ പെദ്രോ ഈ ലോകം വിട്ടു പോയി. സദാ  സമയം സന്തോഷവാനായി കാണുപ്പെട്ടിരുന്ന കുഞ്ഞായിരുന്നു അവൻ എന്ന് കാർലോ പറയുന്നു. പെദ്രോയ്ക്കൊപ്പം ആശുപത്രിൽ ആയിരുന്നപ്പോൾ അവിടെ വേറെയും കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു ഇതുപോലെ ഉള്ള വൈകല്യങ്ങൾ ബാധിച്ചവർ. ഈ ദമ്പതികളിൽ ഒരാൾ പെദ്രോയ്ക്കും മറ്റൊരാൾ മറ്റു കുട്ടികൾക്കൊപ്പവും ഇരുന്നു. പെദ്രോയുടെ മരണശേഷം അവരിൽ ഒരു കുഞ്ഞിനെ ഇവർ ഒപ്പം കൊണ്ടുവന്നു. ആ കുഞ്ഞിന് ഇപ്പോൾ അഞ്ചു വയസ് തികയുന്നു. രണ്ടാമത്തെ ഒരു കുട്ടിയെ കൊണ്ടു വന്നെങ്കിലും ആ കുട്ടി രോഗം മൂർച്ഛിച്ചു മരണമടഞ്ഞു. എങ്കിലും ആ കുഞ്ഞിന്റെ അവസാന നിമിഷങ്ങൾ വളരെ സന്തോഷകരമായിരുന്നു.

വൈകല്യങ്ങളോടെ ജനിച്ച കുട്ടികളെ സംരക്ഷിക്കാനുള്ള തങ്ങളുടെ വിളി തിരിച്ചറിഞ്ഞ ഈ ദമ്പതികൾ അങ്ങനെ ഉള്ള കുട്ടികളെ സ്വീകരിക്കുന്നതിന് സന്നദ്ധത അറിയിച്ചു. വൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ ക്രിസ്തുവിന്റെ പ്രതിരൂപങ്ങളാണ്. ആ ചിന്തയാണ് തങ്ങളെ ഇങ്ങനെ ഒരു കാര്യം ചെയ്യുവാൻ പ്രേരിപ്പിക്കുന്നതെന്നു ഈ ദമ്പതികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.