ഭവനരഹിതർക്കു ഭക്ഷണം നൽകി ഉറുഗ്വായിലെ യുവജനങ്ങൾ 

ചില ആളുകൾക്ക് ചൂട് ഭക്ഷണം എല്ലാവരെയും ഒരുമിച്ചു ചേർക്കുന്നതിന്റെയും ആഘോഷത്തിന്റെയും കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം സമയം ചിലവിടുന്നതിന്റെയും ഒക്കെ സമയങ്ങളാണ്. എന്നാൽ വീടില്ലാതെ തെരുവോരങ്ങളിൽ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അപൂർവമായ ഒന്നാണ്. എന്നാൽ  ഉറുഗ്വായിലെ 500 റോളം യുവജനങ്ങൾ ചേർന്ന് വീടില്ലാത്തവർക്കും ഇവയൊക്കെ സാധ്യമാക്കിയിരിക്കുകയാണ്. എല്ലാ രാത്രികളും, പ്രത്യേകിച്ച് ശൈത്യകാലങ്ങളിൽ, യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇടവകകളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ഉള്ള യുവജനങ്ങൾ സംഗമിക്കുകയും തെരുവോരങ്ങളിൽ കഴിയുന്നവർക്കായി ഭക്ഷണം നൽകുകയും ചെയ്യുന്നു. ഏകദേശം രണ്ടായിരത്തോളം ആളുകളിലേക്ക്‌ ഭക്ഷണം എത്തിക്കുവാൻ ഇവർക്ക് കഴിയുന്നുണ്ട്.

പാവങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള തുക ഇടവകകളിൽ നിന്നും വ്യവസായികളിൽ നിന്നും യുവജനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെയും മറ്റും ലഭിക്കുന്നു. തുടർന്ന് ഉച്ച കഴിഞ്ഞു യുവജനങ്ങൾ ഒത്തുചേരുകയും ഭക്ഷണം പാകം ചെയ്യുവാൻ ആരംഭിക്കുകയും ചെയ്യുന്നു. തണുപ്പ് വീഴ്ത്താൻ തുടങ്ങുമ്പോൾ അവർ ഭക്ഷണം ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നു. പതിനാറോളം ഗ്രൂപ്പുകളായി തിരിഞ്ഞാണ് യുവജനങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.

എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സാള്‍ട്ടായിലെ മറിയത്തിന്റെ തീർത്ഥാടനത്തിന് ശേഷമാണു വീടില്ലാത്തവർക്ക് ഭക്ഷണ വിതരണം നടത്തുവാൻ യുവജനങ്ങൾ തീരുമാനിക്കുന്നത്. തീർത്ഥാടനം കഴിഞ്ഞു മടങ്ങി എത്തിയ യുവജനങ്ങൾ ഒരു പ്രാർത്ഥനാ ഗ്രൂപ്പ് തുടങ്ങുകയും പ്രാർത്ഥനകൾക്ക് ശേഷം തെരുവിലെ ആളുകൾക്കായി ചോക്കലെറ്റ് മിൽക്കും സാൻഡ്വിച്ചും ഉണ്ടാക്കുകയും ആവശ്യക്കാരിലേയ്ക്ക് എത്തിക്കുകയും ചെയ്തു.” ഭക്ഷണം ഒരു മാർഗ്ഗം മാത്രമാണ്. ഇതൊരു വാഹനമാണ്. പാവങ്ങളുടെ വയറു നിറയ്ക്കുകയാണ് ഇത് ലക്‌ഷ്യം വയ്ക്കുക. അതിലുപരി ആളുകളുടെ ഹൃദയവും”.  സംഘത്തിലെ സിൽവ എന്ന വ്യക്തി പറഞ്ഞു.

ലൂസറസ് എന്നാണ് ഒരു സംഘം അറിയപ്പെടുക. ഈ പേരിന്റെ അർഥം തിളങ്ങുന്ന നക്ഷത്രം എന്നാണ്. മദർ തെരേസ ഓഫ് കൽക്കട്ടാ കെറ്റിൽ എന്നറിയപ്പെടുന്ന മറ്റൊരു ഗ്രൂപ്പ് സമാധാനത്തിനായുള്ള മറിയത്തിന്റെ ഇടവകയിൽ നിന്നുമാണ് ആരംഭിച്ചത്. ഇവർ ബുധൻ, ശനി ദിവസങ്ങളിലാണ് ഭക്ഷണം പാവങ്ങളിലേയ്ക്ക് എത്തിക്കുന്നത്. ഇങ്ങനെ പതിനാറോളം വരുന്ന ഗ്രൂപ്പുകൾ മാറി മാറി ഭക്ഷണം മുടങ്ങാതെ വീടില്ലാതെ തെരുവുകളിൽ കഴിയുന്നവരിലേയ്ക്ക് എത്തിക്കുന്നു.

“ഞങ്ങൾ ഭക്ഷണം ആളുകളിലേക്ക്‌ എത്തിക്കുന്നു. എന്നാൽ അതിലും പ്രധാനപ്പെട്ടത് ക്രിസ്തു നമ്മുടെ  ജീവിതത്തിൽ ഉയർത്തെഴുന്നേൽക്കും എന്ന പ്രത്യാശ നൽകുകയാണ്. അതാണ് മനുഷ്യ ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ നേരിടാൻ നിങ്ങളെ പ്രാപ്‌തരാക്കുക”.  മസ്‌കാർഡെലി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.