കുടിയേറ്റ ക്രൈസ്തവരുടെ ദീർഘനാളത്തെ പ്രാർത്ഥന സാധ്യമാക്കി ഫ്രാൻസിസ് മാർപാപ്പ

കുടിയേറ്റക്കാരോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കരുതലിന്റെ അടയാളമായി, സൈപ്രസിൽ നിന്ന് ഇറ്റലിയിലേക്ക് 12 അഭയാർത്ഥികളെ കൈമാറാൻ സഹായിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന കുടിയേറ്റക്കാരിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ന്യൂനപക്ഷവും ഫ്രഞ്ച് സംസാരിക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങളാൽ പ്രകോപിതരായ ആംഗ്ലോഫോൺ പ്രതിസന്ധിയെ തുടർന്ന് കാമറൂണിൽ നിന്ന് പലായനം ചെയ്ത ക്രിസ്ത്യാനികളും ഉൾപ്പെടുന്നു.

“സൈപ്രസിൽ എത്തുന്ന കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും എണ്ണം വളരെ കൂടുതലാണ്. യൂറോപ്പിൽ ഉള്ളതിനേക്കാൾ കൂടുതൽ അഭയാർത്ഥികളാണ് സൈപ്രസിൽ ഇപ്പോൾ ഉള്ളത്” – കാരിത്താസ് സൈപ്രസിന്റെ എക്സിക്യൂട്ടീവ് മാനേജർ എലിസബത്ത് കസ്സിനിസ് പറഞ്ഞു.

അടുത്തിടെ, സിറിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റത്തിനു പുറമേ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലെബനനിൽ നിന്നുള്ള അഭയാർത്ഥികളും സൈപ്രസിൽ എത്തുന്നുണ്ട്. നിക്കോസിയയിലെ കാരിത്താസ് സൈപ്രസ് മൈഗ്രന്റ് സർവീസ് സെന്ററിൽ പ്രതിദിനം 300 -ഓളം ആളുകൾ സഹായം അഭ്യർത്ഥിച്ച് എത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.