മനുഷ്യ ജീവിതത്തിൽ ദൈവം നടത്തുന്ന മൂന്നു വിളികളെ കുറിച്ച് ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതത്തിൽ ദൈവം നടത്തുന്ന മൂന്നു വിളികളെ കുറിച്ച് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച വൈകിട്ട് നടത്തിയ പ്രത്യേക പ്രാർത്ഥനയിലാണ് പാപ്പാ ദൈവത്തിന്റെ വിളികളെ കുറിച്ച് വിശ്വാസികളുമായി പങ്കുവച്ചത്. ദൈവത്തിന്റെ ഈ മൂന്നു വിളികളും തന്റെ സ്നേഹത്തിലേക്ക് മനുഷ്യൻ കടന്നു വരുന്നതിനു അവിടുന്ന് തന്നെ മുൻകൈ എടുത്തു നടത്തുന്നതാണെന്നും പാപ്പാ ഓർമിപ്പിച്ചു.

ദൈവത്തിന്റെ ആദ്യ വിളി ജീവിതത്തിലേക്കാണ്. ഇത് ഒരു വ്യക്തിഗത വിളിയാണ്. കാരണം ദൈവം ഒന്നിന് പിറകെ ഒന്ന് എന്ന ക്രമം സൂക്ഷിക്കുന്നില്ല. ദൈവമക്കളെന്ന നിലയിൽ ദൈവം നമ്മെ വിശ്വാസത്തിലേക്കും അവന്റെ കുടുംബത്തിന്റെ ഭാഗമാകാനും നടത്തുന്ന വിളിയാണ് രണ്ടാമത്തേത്. മൂന്നാമത്തെ വിളി നമ്മുടെ ഓരോരുത്തരുടെയും ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതിനുള്ളതാണ്. വിവാഹ ജീവിതത്തിലേയ്ക്കോ പൗരോഹിത്യത്തിലേയ്ക്കോ സമർപ്പിത ജീവിതത്തിലേയ്ക്കോ ദൈവം ഓരോരുത്തരെയും വിളിക്കുന്നു. പാപ്പാ വ്യക്തമാക്കി.

നമ്മിൽ ഓരോരുത്തർക്കും ദൈവം നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതിനുള്ള വ്യത്യസ്ത മാർഗങ്ങളാണ് ഈ വിളികൾ എന്നും അത് എല്ലായ്പ്പോഴും സ്നേഹത്തിന്റെ പദ്ധതിയാണ് എന്നും പാപ്പാ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.