ജീവിതത്തില്‍ തകര്‍ന്നുപോയവര്‍ക്കും പ്രത്യാശ അവശേഷിക്കുന്നുണ്ട്: മാര്‍പാപ്പ

ജീവിതത്തില്‍ ഏറെ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് ഇതാണ്, മുന്നോട്ട് പോയി ജീവിതം പുതുക്കിപ്പണിയൂ. “പലപ്പോഴും തകര്‍ച്ചയില്‍ ജീവിച്ച് നാം ശീലിച്ചുപോകാറുണ്ട്. ജീവിതം തകര്‍ന്നുകഴിയുമ്പോള്‍ അതേ അവസ്ഥയോട് സമരസപ്പെട്ട് അങ്ങനെ തന്നെ കഴിയുന്നു. എന്നാല്‍ നാം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ജീവിതം പുതുക്കിപ്പണിയുകയും വേണം” – പാപ്പാ പറഞ്ഞു.

എസ്രായുടെ പുസ്തകത്തില്‍ തകര്‍ന്നുപോയ ജറുസലേം ദേവാലയം പുതുക്കിപ്പണിയുന്ന ചരിത്രവും അതിനു വേണ്ടി യഹൂദര്‍ സഹിച്ച സഹനങ്ങളും പാപ്പാ ഓര്‍മ്മപ്പെടുത്തി. ജീവിതം പുതുക്കിപ്പണിയല്‍ ഒരു കൃപയാണ്. അര്‍ഹതയ്ക്കുപരിയുള്ള കൃപയാണത്. നമ്മുടെ അദ്ധ്വാനവും പോരാട്ടവും കൊണ്ട് നാം ഈ കൃപയെ യാഥാര്‍ത്ഥ്യമാക്കണം.

“യേശു പോലും തകര്‍ന്ന് ഒന്നുമില്ലായ്മയിലേക്ക് നിപതിച്ച വ്യക്തിയാണ്. എന്നാല്‍ അവിടുന്ന് ദൈവശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റു. ദൈവം നമ്മോടൊപ്പമുണ്ട്. ഇതാണ് വീണ്ടും പുതുക്കിപ്പണിയാന്‍ നമ്മുടെ പ്രത്യാശ” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.