പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം: രണ്ടാം ബാച്ചിനു തുടക്കം കുറിച്ചു 

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്‌സ് രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ഉജ്ജയിൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ നിർവ്വഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ റവ. ഫാ ഡൊമിനിക് മുണ്ടാട്ട് അധ്യക്ഷത വഹിച്ചു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡണ്ട്‌ റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സന്ദേശം നൽകി.

സമ്മേളനത്തിൽ ആദ്യ ബാച്ചിലെ മുപ്പത്തിയെട്ടോളം പേർ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നേടുകയും പുതിയ ബാച്ചിലെ അംഗങ്ങൾ തങ്ങളുടെ അധ്യായന വർഷത്തിലേയ്ക്കു കടക്കുകയും ചെയ്തു.

എംസിബിഎസ് എമ്മാവൂസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ  വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ നടക്കുന്ന ഒരു വർഷത്തെ കോഴ്സ്, കടുവാക്കുളം എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. എല്ലാ മാസവും രണ്ട്, നാല് ശനിയാഴ്ചകളിലാണ് ക്ലാസുകൾ നടക്കുക.