യോഹന്നാന്റെ സുവിശേഷവും പരിശുദ്ധ കുർബാനയും: മല്പാൻ മാത്യു വെള്ളാനിക്കൽ ക്ലാസ് നയിച്ചു 

യോഹന്നാന്റെ സുവിശേഷവും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധത്തെ വിശദമാക്കി മല്പാൻ മാത്യു വെള്ളാനിക്കൽ. കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പഠന കേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിന്റെ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തെ അധികരിച്ചുള്ള  ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് നടത്തുന്നത്.  ഈ ശ്രേണിയിൽ 24 ക്ലാസുകൾ ആണ് ഉള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 1: 30 മുതൽ 5:00 മണി വരെ ആണ് ക്ലാസുകൾ.