2019 മിഷന്‍ വര്‍ഷമായി ആചരിച്ച്, മലേഷ്യയിലെ സഭ

മലേഷ്യ, സിങ്കപ്പൂര്‍, ബ്രൂണെയ് എന്നിവിടങ്ങളിലെ കത്തോലിക്കാ സഭ അടുത്തവര്‍ഷം മിഷന്‍ വര്‍ഷമായി ആചരിക്കുവാന്‍ ഒരുങ്ങുന്നു. പൂജരാജക്കന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച് മിഷന്‍ വര്‍ഷത്തിന്റെ ഉദ്ഘാടനം നടത്തുവാനാണ് തീരുമാനിച്ചിരിക്കുക.

മലേഷ്യ, സിങ്കപ്പൂര്‍, ബ്രൂണെ എന്നിവിടങ്ങളിലെ കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ആണ് ഈ കാര്യം അറിയിച്ചത്.

മലേഷ്യ, സിങ്കപ്പൂര്‍, ബ്രൂണെ എന്നിവിടങ്ങളില്‍ പ്രത്യേക മിഷന്‍ വര്‍ഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണൈ എന്നിവയ്ക്കായുള്ള  പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ഡയറക്ടര്‍  ഫാ. വിക്ടോര്‍ ലൂയിസ് ആണ് മിഷന്‍ വര്‍ഷത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക. സുവിശേഷവല്‍ക്കരണം ഈശോയുടെ കല്‍പനയോടുള്ള നമ്മുടെ മറുപടിയാണ് എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളില്‍ നിന്ന് പ്രചോദനം സ്വീകരിച്ചു കൊണ്ടാണ് പ്രത്യേക മിഷന്‍ വര്‍ഷം ആചരിക്കുക.

ദിവ്യകാരുണ്യത്തെ കുറിച്ചുള്ള ക്ലാസുകള്‍, തെരുവിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍, വൃദ്ധരായ ആളുകളെ സന്ദര്‍ശിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ആണ് പ്ലാന്‍ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.