ക്രിസ്തു സാക്ഷ്യവുമായി ആ ഏഴു നിരപരാധികൾ സിബിസിഐ പ്ലീനറി സമ്മേളനത്തിൽ എത്തി

കാണ്ഡമാൽ കലാപത്തെ തുടർന്ന് സ്വാമി ലക്ഷ്മാനന്ദയെ കൊലപ്പെടുത്തി എന്ന കുറ്റത്തിൽ ജയിലിൽ കഴിഞ്ഞ നിരപരാധികളായ ഏഴു ക്രിസ്ത്യാനികൾ തങ്ങളുടെ അനുഭവ സാക്ഷ്യം ഇന്ത്യയിലെ മെത്രാൻമാരോട് പങ്കുവെച്ചു. ബംഗളൂരുവിൽ നടക്കുന്ന സിബിസിഐ പ്ലീനറി സമ്മേളനത്തിലാണ് ഇവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത്.

പത്തു വർഷത്തോളം തടവിൽ കഴിഞ്ഞ നിരപരാധികളായ ഈ ഏഴു പേരെയും പ്ലീനറി സമ്മേളനത്തിലേക്ക്‌ പ്രത്യേകം ക്ഷണിച്ചിരുന്നു. ഇവർ മെത്രാന്മാർക്ക് മുന്നിൽ തങ്ങളുടെ ജീവിതാനുഭവവും, പ്രതിസന്ധികളിലും അവർ മുറുകെ പിടിച്ച വിശ്വാസ ജീവിതവും പങ്കുവച്ചു. ഈ ഏഴു പേരിൽ ആറു പേരും നിരക്ഷരരാണ്. ഒരാൾ മാനസികമായ അസ്വസ്ഥത അനുഭവിക്കുന്ന ആളും. ഇവരെ വ്യാജക്കേസ് കെട്ടി ചമച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവർ അനുഭവങ്ങൾ പങ്കുവച്ചതിനു ശേഷം കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തിൽ ഇവർക്കായി ബിഷപ്പുമാർ പ്രത്യേകം പ്രാർത്ഥിച്ചു.