മോഷ്ടിക്കപ്പെട്ട ഐക്കണ്‍ സിറിയന്‍ ഗ്രാമത്തില്‍ തിരിച്ചെത്തി 

സിറിയയിലെ മാലുള എന്ന ഗ്രാമത്തിലെ ദേവാലത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മിസ്ടീരിയസ് സപ്പര്‍ ഐക്കണ്‍ പുരാതന ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. 2014 ല്‍ ജിഹാദികള്‍ ഈ സ്ഥലം കീഴടക്കിയപ്പോള്‍ ആണ് പുരാതനമായ ഈ ഐക്കണ്‍ മോഷണം പോകുന്നത്.

ഈശോയുടെ അന്ത്യത്താഴത്തെയും കുരിശു മരണത്തെയും സൂചിപ്പിക്കുന്ന വ്യത്യസ്തത നിറഞ്ഞ ഒന്നാണ് മിസ്ടീരിയസ് സപ്പര്‍ ഐക്കണ്‍. ജിഹാദികള്‍ സിറിയ പിടിച്ചടക്കിയപ്പോള്‍ ദേവാലയത്തിലെ പുസ്തകങ്ങളും ആരാധനാ സാമഗ്രികളും തകര്‍ത്തിരുന്നു. ആ സമയത്ത് തന്നെയാണ് ഈ ഐക്കണ്‍ കാണാതാകുന്നതും.

മാലുളയിലെ സെന്റ്‌ സെർഗിയസ്, ബക്കൂസ് എന്നിവരുടെ നാമത്തില്‍ ഉള്ള ദേവാലയത്തിലാണ് ഈ ഐക്കണ്‍ സ്ഥാപിച്ചിരുന്നത്. ഈ ഐക്കണ്‍ പുനസ്ഥാപിക്കുന്നത് സിറിയയില്‍ ചിതറിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹം വീണ്ടും ഒന്നാകുന്നതിന്റെ സൂചനയായി ആണെന്നും സമാധാനപൂര്‍വ്വം ഉള്ള ജീവിതം കാംക്ഷിക്കുന്നവരെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണ് ഈ ഐക്കണിന്റെ തിരിച്ചു വരവ് ഓര്‍മിപ്പിക്കുന്നത് എന്നും വിശ്വാസികള്‍ ചൂണ്ടിക്കാട്ടി.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിലും തുടര്‍ന്നുള്ള ജിഹാദികളുടെ കടന്നു കയറ്റത്തിലും മാലുള എന്ന ഗ്രാമത്തില്‍ നിന്നും ഏകദേശം 5000 ത്തോളം ആളുകളാണ് പലായനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.