ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാ ദേവാലയം 

ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാ ദേവാലയം ടെക്സസിലെ വാറന്‍ടണ്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വിശുദ്ധ മാര്‍ട്ടിന്റെ നാമത്തില്‍ ഉള്ളതാണ് ഈ ദേവാലയം.

വിശുദ്ധ മാര്‍ട്ടിന്റെ നാമത്തിലുള്ള ലോകത്തെ ഏറ്റവും ചെറിയ പള്ളി എന്ന് ഈ ദേവാലയത്തിന് മുന്നില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡ് ഇല്ലെങ്കില്‍ കുട്ടികളുടെ കളിസ്ഥലമായോ ചെറിയ ഒരു കിണ്ടര്‍ ഗാര്‍ഡന്‍ ആയോ ഈ ദേവാലയം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അത്രയും ചെറുതാണ് ഈ പള്ളി. പള്ളിയുടെ ഉള്ളില്‍  20 പേര്‍ക്ക് മാത്രമേ ഇരിക്കുവാന്‍ കഴിയുകയുള്ളൂ.

മാസത്തില്‍ ഒരിക്കല്‍ ഈ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉണ്ട്. 1915-ൽ ജനങ്ങൾ നഗരങ്ങളിലേക്ക് താമസം മാറുന്നതിനു മുന്‍പ് വരെ സജീവമായി ഇടവക പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു വന്നിരുന്നു. അതിനു ശേഷം ആത്മീയ കാര്യങ്ങള്‍ മന്ദഗതിയില്‍ തുടര്‍ന്ന ഈ ദേവാലയം പിന്നീട് അവഗണനയുടെ വക്കില്‍ എത്തുകയായിരുന്നു. പിന്നീട് ഈ ദേവാലയം ഇവിടെ നിന്ന് പൊളിച്ചു മാറ്റുകയും ദേവാലയം മറ്റൊരു സ്കൂളിനോട് ചേര്‍ത്ത് ഒരു ചാപ്പല്‍ പോലെ പണിയുകയും ചെയ്തു.

എന്നാല്‍ സ്കൂള്‍ വൈകാതെ തന്നെ നിര്‍ത്തുകയും ആ ചാപ്പല്‍ പൊളിച്ചു പഴയ ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് അതേ മാതൃകയില്‍ തന്നെ ഒരു കുഞ്ഞു ദേവാലയം പണിയുകയും ചെയ്തു. എല്ലാ മരിച്ചവരുടെ തിരുനാള്‍ ദിവസവും ഈ ദേവാലയത്തില്‍ പ്രത്യേക പരിപാടികള്‍ നടത്തുകയും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.