ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ചിത്രം സ്പെയിനിൽ

സ്പെയിനിലെ അലികാന്റിൽ സ്ഥാപിച്ച ‘തിരുപ്പിറവിയുടെ ചിത്രം’ റെക്കോർഡുകൾ ഭേദിച്ച് ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ചിത്രം എന്ന ലോക റിക്കോർഡിൽ ഇടം പിടിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെയും ജോസഫിന്റെയും ഉണ്ണീശോയുടെയും ചിത്രം ഇതിലുണ്ട്. യൗസേപ്പിതാവിന്റെ രൂപത്തിന്റെ ഉയരം 59 അടിയാണ്.

രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്താണ് ഈ ചിത്രം ഒന്നാമതെത്തിയത്. ആർട്ടിസ്റ്റ് ജോസ് മാനുവൽ ഗാർസിയ ആണ് ഈ കലാസൃഷ്ടിക്ക് പിന്നിലുള്ളത്. 16 അടി ഉയരം എന്ന റെക്കോർഡാണ് ഈ ചിത്രം തകർത്തത്. 602 ചതുരശ്രയടി വിസ്തീർണ്ണമുള്ള അലികാന്റെയിലെ ഈ ചിത്രം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമാണ്. മാത്രമല്ല, വിസ്തീർണ്ണത്തിലും ഈ ചിത്രം തന്നെയാണ് മുമ്പൻ. ഗാർസിയ ഈ ചിത്രം രണ്ടു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.