ലോകത്തിന് സ്ത്രീകളുടെ നേതൃത്വവും കഴിവുകളും ആവശ്യമാണ്: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

ലോകത്തിന് സ്ത്രീകളുടെ നേതൃത്വവും കഴിവുകളും ആവശ്യമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ഫ്രാൻസിസ് മാർപാപ്പക്കു വേണ്ടി ഇറ്റലിയിൽ ‘വിമൻസ് ഫോറം ജി-20’ -ൽ പങ്കെടുത്തവർക്ക് വീഡിയോ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ ലോകത്തിന് വനിതാ പങ്കാളിത്തവും നേതൃത്വവും വൈദഗ്ധ്യവും ആവശ്യമാണ്. പകർച്ചവ്യാധി കാരണം ലോകം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളും, അവ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളെ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളെ കർദ്ദിനാൾ പരോളിൻ എടുത്തുപറയുകയുണ്ടായി.  ഇന്നത്തെ ആഗോള സാമൂഹിക, സാമ്പത്തിക, കാലാവസ്ഥാ വെല്ലുവിളികൾക്കിടയിൽ ‘നിസ്വാർത്ഥത’ എന്ന ബോധം പ്രോത്സാഹിപ്പിക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് വളരെ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും പെട്ടെന്നുള്ള ലാഭത്തിലേക്കു മാത്രം നോക്കുന്ന ഇന്നത്തെ ലോകത്ത് ഈ മനോഭാവം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹങ്ങളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി തങ്ങളെത്തന്നെ അഭിവൃദ്ധിപ്പെടുത്താനും സമർപ്പിക്കാനും വേണ്ടി എല്ലായിടത്തും പെൺകുട്ടികൾക്കും യുവതികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രോത്സാഹനത്തെയും കർദ്ദിനാൾ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.