ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം ചെയ്തു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ 2021-22 പ്രവർത്തന വർഷത്തിൽ നടപ്പിലാക്കുന്ന മാർഗ്ഗരേഖ പ്രകാശനം ചെയ്തു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന നേതൃയോഗത്തിൽ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. കെ.സി.ഡബ്ല്യു.എ മുൻപ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ, സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ, സിസ്റ്റർ അഡൈ്വസർ സിസ്റ്റർ സൗമി എസ്.ജെ.സി, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജയിംസ് വലിയപറമ്പിൽ, മറിയാമ്മ തോമസ്, ജിജി ഷാജി, എൽസമ്മ സക്കറിയ എന്നിവർ പ്രസംഗിച്ചു.

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് കോവിഡ് അതിജീവനപ്രവർത്തനങ്ങൾ, കൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ, ഭവനപുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി സഭാ-സമുദായ-സാമൂഹിക വളർച്ചയ്ക്കുതകുന്ന വിവിധ പ്രവർത്തനങ്ങളാണ് കർമ്മരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഷൈനി സിറിയക്, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.